മഹ്‍സൂസിലൂടെ ഒരു കോടീശ്വരന്‍ കൂടി; 96-ാമത് നറുക്കെടുപ്പില്‍ 10,000,000 ദിര്‍ഹത്തിന് അവകാശിയെത്തി

By Web TeamFirst Published Oct 2, 2022, 2:44 PM IST
Highlights
  • 5, 14, 18, 24, 35 എന്നിവയായിരുന്നു നറുക്കെടുത്ത സംഖ്യകള്‍
  • 11,735,700 ദിര്‍ഹത്തിന്റെ സമ്മാനങ്ങള്‍ സ്വന്തമാക്കിയ 4,216 വിജയികളുടെ ജീവിതങ്ങള്‍ കൂടുതല്‍ മനോഹരമായി മാറുന്നു

ദുബൈ: ഒക്ടോബര്‍ ഒന്നിന് നടന്ന മഹ്‍സൂസിന്റെ 96-ാമത് പ്രതിവാര നറുക്കെടുപ്പില്‍ ഒരു ഭാഗ്യവാന്‍ കൂടി 10,000,000 ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനം കരസ്ഥമാക്കി. ഇതിനുപുറമെ 4,215 പേര്‍ കൂടിച്ചേര്‍ന്ന് ആകെ 1,735,700 ദിര്‍ഹത്തിന്റെ സമ്മാനങ്ങളാണ് സ്വന്തമാക്കിയത്.

പുതിയ വിജയത്തോടെ മഹ്‍സൂസിലൂടെ മള്‍ട്ടി മില്യനയര്‍മാരായി മാറിയവരുടെ എണ്ണം 29 ആയി ഉയര്‍ന്നു. കഴിഞ്ഞ ഒരാഴ്ചയുടെ ഇടവേളയില്‍ രണ്ട് പേരാണ് ഒന്നാം സമ്മാനം നേടിയത്. ഇതിന് മുമ്പ് 94-ാമത് നറുക്കെടുപ്പിലും ഒരു മില്യനയറെ മഹ്‍സൂസ് സൃഷ്ടിച്ചിരുന്നു.

ഒന്നാം സമ്മാനം നേടിയ വിജയിയെ ഉടനെ നടക്കാനിരിക്കുന്ന പ്രത്യേക വാര്‍ത്താ സമ്മേളനത്തില്‍ വെച്ച് ആദരിക്കും. ഒന്നാം സമ്മാനത്തിന് പുറമെ നറുക്കെടുത്ത അഞ്ച് സംഖ്യകളില്‍ നാലെണ്ണവും യോജിച്ചുവന്ന 110 വിജയികള്‍ രണ്ടാം സമ്മാനമായ 1,000,000 ദിര്‍ഹം പങ്കിട്ടെടുത്തു. ഇവരില്‍ ഓരോരുത്തര്‍ക്കും 9,091 ദിര്‍ഹം വീതം ലഭിക്കും. നറുക്കെടുത്ത അഞ്ച് സംഖ്യകളില്‍ മൂന്നെണ്ണം യോജിച്ചു വന്ന 4,102 വിജയികള്‍ 350 ദിര്‍ഹം വീതം നേടി.

എപ്പോഴത്തെയും പോലെ പ്രതിവാര റാഫിള്‍ ഡ്രോയില്‍ വിജയികളായ മൂന്നുപേര്‍ 300,000 ദിര്‍ഹം പങ്കിട്ടെടുത്തു. ഇന്ത്യക്കാരനായ ശഫീഖ്, നേപ്പാള്‍ സ്വദേശിയായ ദേവേന്ദ്ര, ഫിലിപ്പൈന്‍സ് പൗരനായ മാര്‍വിന്‍ എന്നിവരാണ് 100,000 ദിര്‍ഹം വീതം സ്വന്തമാക്കിയത്. യഥാക്രമം 20346339,  20072032, 20346877 എന്നീ റാഫിള്‍ നമ്പരുകളിലൂടെയാണ് ഇവര്‍ വിജയികളായത്.

www.mahzooz.ae എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് 35 ദിര്‍ഹം മുടക്കി ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുന്നതിലൂടെ മഹ്‌സൂസില്‍ പങ്കെടുക്കാം. ഓരോ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുമ്പോഴും ഉപഭോക്താക്കള്‍ക്ക് ഒന്നാം സമ്മാനമായി 10,000,000 ദിര്‍ഹവും രണ്ടാം സമ്മാനമായി 1,000,000 ദിര്‍ഹവും മൂന്നാം സമ്മാനമായി 350  ദിര്‍ഹവും നല്‍കുന്ന ഗ്രാന്‍ഡ് ഡ്രോയില്‍ പങ്കെടുക്കാന്‍, ഇപ്പോഴത്തെ പ്രത്യേക ഓഫറിലൂടെ രണ്ട് എന്‍ട്രികള്‍ വീതം ലഭിക്കും. ഇതേ ടിക്കറ്റുകള്‍ 100,000 ദിര്‍ഹം വീതം മൂന്ന് ഭാഗ്യശാലികള്‍ക്ക് സമ്മാനമായി നല്‍കുന്ന പ്രതിവാര റാഫിള്‍ ഡ്രോയിലേക്കും ഓട്ടോമാറ്റിക് ആയി എന്റര്‍ ചെയ്യപ്പെടുന്നു. ഇതിനെല്ലാം വേണ്ടി ആകെ ചെയ്യേണ്ടത് 35 ദിര്‍ഹം മുടക്കി ഒരു ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുകയും ശേഷം അഞ്ച് സംഖ്യകളുടെ രണ്ട് സെറ്റ് തെരഞ്ഞെടുക്കുകയുമാണ്.

നിങ്ങൾ വാങ്ങുന്ന ഓരോ ബോട്ടിൽഡ് വാട്ടറും മഹ്‍സൂസിന്റെ കമ്മ്യൂണിറ്റി പാർട്ണർമാർ വഴി ആവശ്യക്കാരിലേക്ക് എത്തിച്ചേരുകയും ചെയ്യും. 

click me!