നോര്‍ക്ക വഴി കുറഞ്ഞ ചെലവില്‍ ഐഇഎല്‍ടിഎസ് പഠനം; ഓൺലൈൻ, ഓഫ്‌ലൈൻ ബാച്ചുകൾ, ഇപ്പോള്‍ അപേക്ഷിക്കാം

Published : Jan 14, 2024, 04:47 PM IST
നോര്‍ക്ക വഴി കുറഞ്ഞ ചെലവില്‍ ഐഇഎല്‍ടിഎസ് പഠനം; ഓൺലൈൻ, ഓഫ്‌ലൈൻ ബാച്ചുകൾ,  ഇപ്പോള്‍ അപേക്ഷിക്കാം

Synopsis

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നോര്‍ക്ക -റൂട്ട്സിന്റെയോ, എന്‍.ഐ.എഫ്.എല്ലിന്റെയോ വെബ്ബ്സൈറ്റുകളായ  www.norkaroots.org,  www.nifl.norkaroots.org   സന്ദർശിച്ച്  അപേക്ഷ നല്‍കാവുന്നതാണ്.  

തിരുവനന്തപുരം: തിരുവനന്തപുരം നോർക്ക  ഇൻസ്റ്റിറ്റ്യൂട്ട്  ഓഫ്  ഫോറിൻ  ലാഗ്വേജില്‍ (N.I.F.L) ആരംഭിക്കുന്ന പുതിയ  IELTS (International English Language Testing System)  (ONLINE/OFFLINE) ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എല്ലാ  പ്രൊഫഷണലുകൾക്കും  അപേക്ഷിക്കാവുന്നതാണ്. കോഴ്സ് വിജയകരമായി പൂർത്തിയാകുന്ന  നഴ്സിംഗ് പ്രൊഫഷണലുകൾക്ക് നോര്‍ക്ക റൂട്ട്സ് വഴി വിദേശത്ത് ജോലി കണ്ടെത്തുന്നതിനും അവസരമുണ്ടാകും. IELTS ഓഫ്‌ലൈൻ ബാച്ചുകളുടെ കോഴ്സ് ദൈർഘ്യം 2 മാസവും ഓൺലൈൻ ബാച്ചുകളുടെ കോഴ്സ് ദൈർഘ്യം 1 മാസവുമായിരിക്കും. തിങ്കൾ മുതൽ വെള്ളി വരെയാണ് ക്ലാസുകൾ. ഓൺലൈൻ ബാച്ച് രാവിലെ 7 മുതൽ 9 വരെ അല്ലെങ്കിൽ വൈകിട്ട് 7 മുതൽ 9 വരെയും ആണ്. ഓഫ് ലൈൻ ബാച്ച് രാവിലെ  9 മുതൽ  11 വരെയുമാണ് ക്രമീകരിച്ചിരിക്കുന്നത്. മുൻകാല IELTS പരീക്ഷയിൽ ഓവറോൾ 6. 5 ലഭിച്ചവർക്ക് മാത്രമായിരിക്കും  ഓൺലൈൻ അഡ്മിഷന്‍. 

Read Also - https://www.asianetnews.com/pravasam/norka-uk-recruitment-drive-to-start-soon-latest-job-opportunities-s7337f

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നോര്‍ക്ക -റൂട്ട്സിന്റെയോ, എന്‍.ഐ.എഫ്.എല്ലിന്റെയോ വെബ്ബ്സൈറ്റുകളായ  www.norkaroots.org,  www.nifl.norkaroots.org   സന്ദർശിച്ച്  അപേക്ഷ നല്‍കാവുന്നതാണ്.  ഓഫ്‌ലൈൻ പഠിക്കുന്ന ബി.പി.എൽ, എസ്. സി, എസ്. ടി  വിഭാഗങ്ങളിൽ ഉൾപ്പെട്ട നഴ്സിംഗ് പ്രൊഫെഷനലുകൾക്ക് പഠനം പൂർണമായും സൗജന്യമായിരിക്കും. ഓഫ്‌ലൈൻ പഠിക്കുന്ന എ.പി.എൽ  വിഭാഗങ്ങൾക്കും നഴ്സിംഗ് ഇതര പ്രൊഫെഷനലുകളിൽ ഉൾപ്പെട്ടവർക്കും 25% ഫീസ്‌ സബ്സിഡി തുകയായ 4425 രൂപ അടയ്‌ക്കേണ്ടതാണ്. IELTS ഓൺലൈൻ പഠിക്കാൻ താല്പര്യമുള്ള എല്ലാ വിദ്യാർത്ഥികളും 25% ഫീസ്‌ സബ്സിഡി തുകയായ 4425 രൂപ അടയ്‌ക്കേണ്ടതാണ്.  തിരുവനന്തപുരം തൈയ്ക്കാട് മേട്ടുകടയില്‍ പ്രവർത്തിക്കുന്ന എന്‍.ഐ.എഫ്.എല്‍ സെന്ററിലാണ് ഓഫ്ലൈന്‍ ക്ലാസ്സ്. കൂടുതൽ വിവരങ്ങൾക്ക് +91-7907323505 എന്ന മൊബൈല്‍ നമ്പറിലോ നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്)  ബന്ധപ്പെടാവുന്നതാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അഭിമാനാർഹമായ 54 വർഷങ്ങൾ, ദേശീയ ദിനം വിപുലമായി ആഘോഷിക്കാൻ ബഹ്റൈൻ, രാജ്യത്ത് പൊതു അവധി
സൗദി അറേബ്യയിൽ തിമിർത്തുപെയ്ത് മഴ, റോഡുകളിൽ വെള്ളക്കെട്ട്, നിരവധി വാഹനങ്ങൾ മുങ്ങി