തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളിൽ ഒഴിവുകള്‍, തിരിച്ചെത്തിയ പ്രവാസികൾക്ക് അപേക്ഷിക്കാം

Published : Jan 21, 2025, 02:55 PM IST
തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളിൽ ഒഴിവുകള്‍, തിരിച്ചെത്തിയ പ്രവാസികൾക്ക് അപേക്ഷിക്കാം

Synopsis

നോര്‍ക്ക റൂട്ട്സ് മുഖേന നടപ്പിലാക്കുന്ന നെയിം പദ്ധതി വഴിയാണ് തിരിച്ചെത്തിയ പ്രവാസികളില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നത്. 

തിരുവനന്തപുരം: കേരളത്തിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവുളള വിവിധ തസ്തികകളിലേക്ക് തിരിച്ചെത്തിയ പ്രവാസികളിൽ നിന്നും സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് മുഖേന അപേക്ഷ ക്ഷണിക്കുന്നു. ഓട്ടോമൊബൈല്‍, എംഎസ്എംഇ, ധനകാര്യം, ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി, മാന്‍പവര്‍ സ്ഥാപനം എന്നിവയില്‍ തിരുവനന്തപുരം,കൊല്ലം, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളിലാണ് ഒഴിവുകള്‍. 

തിരിച്ചെത്തിയ പ്രവാസികേരളീയര്‍ക്ക് നാട്ടിലെ സംരംഭങ്ങളിൽ തൊഴിൽ ലഭ്യമാക്കുന്നതിന് ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് മുഖേന നടപ്പിലാക്കുന്ന പുതിയ പ്രവാസി പുനരധിവാസ പദ്ധതിയായ നോർക്കാ അസിസ്റ്റഡ്& മൊബിലൈസ്ഡ് എംപ്ലോയ്‌മെന്റ് അഥവ നെയിം പദ്ധതിപ്രകാരമാണ് അപേക്ഷ ക്ഷണിക്കുന്നത്.  നോര്‍ക്ക റൂട്ട്സിന്റെ വെബ്ബ്സൈറ്റ് www.norkaroots.org സന്ദര്‍ശിച്ച് 2025 ജനുവരി 31 നകം അപേക്ഷ നല്‍കാവുന്നതാണ്. വിശദമായ നോട്ടിഫിക്കേഷനും ഓരോ തസ്തികകളിലേയും യോഗ്യത സംബന്ധിക്കുന്ന വിവരങ്ങളും വെബ്ബ്സൈറ്റില്‍ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 0471 -2770523 നമ്പറിൽ (പ്രവ്യത്തി ദിവസങ്ങളില്‍, ഓഫീസ് സമയത്ത്) ബന്ധപ്പെടാവുന്നതാണ്. 

Read Also - 'വളരെ മോശം', ഇൻഡിഗോ വിമാനത്തിൽ എയർപോർട്ടിൽ ഇറങ്ങിയപ്പോൾ ലഗേജ് കാണാനില്ല; ഓട്ടോയിൽ കൊണ്ടുവന്നത് നാലാം ദിവസം

രണ്ടുവര്‍ഷത്തിലധികം വിദേശരാജ്യത്ത് ജോലിചെയ്തശേഷം നാട്ടില്‍ തിരിച്ചെത്തി ആറു മാസം കഴിഞ്ഞ, സാധുവായ വിസ ഇല്ലാത്ത പ്രവാസികൾക്കാണ് അപേക്ഷിക്കാന്‍ കഴിയുക. പ്രവാസികളെ നിയമിക്കുന്ന തൊഴിലുടമയ്ക്ക് (എംപ്ലോയർ) നിബന്ധനകളുടെ അടിസ്ഥാനത്തിൽ ഒരു വര്‍ഷത്തേയ്ക്ക് പരമാവധി 100 ദിനങ്ങളിലെ ശമ്പളവിഹിതം (വേജ് കോമ്പന്‍സേഷന്‍) പദ്ധതി  വഴി ലഭിക്കും.ഒരു സ്ഥാപനത്തിന് പരമാവധി 50 പേരെ വരെ ശമ്പളവിഹിതം ലഭ്യമാക്കി നെയിം പദ്ധതിപ്രകാരം നിയമിക്കാനാകും. 

പ്രവാസികളുടെ തൊഴില്‍ നൈപുണ്യവും  അനുഭവപരിചയവും സംരംഭങ്ങൾക്ക് പ്രയോജനകരമാകുന്നതിനൊപ്പം  തിരികെയെത്തിയ പ്രവാസികൾക്ക് കൂടുതൽ തൊഴിലവസരങ്ങള്‍  ലഭ്യമാക്കുന്നതിനാണ് നെയിം പദ്ധതി. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വീസ്)  ബന്ധപ്പെടാവുന്നതാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

click me!

Recommended Stories

യൂസഫലിയുടെ തുടർഭരണ പരാമർശം; ദുബായിൽ വൻ കൈയടി
യുഎഇ സ്വദേശിവത്കരണം, നിയമം പാലിച്ചില്ലെങ്കിൽ ജനുവരി 1 മുതൽ കടുത്ത നടപടി, മുന്നറിയിപ്പ് നൽകി അധികൃതർ