Latest Videos

എതിരാളികളുടെ എല്ലാ ആക്രമണങ്ങളെയും വിലമതിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി

By Web TeamFirst Published Jan 9, 2019, 8:47 PM IST
Highlights

തനിക്ക് ലഭിച്ച ഏറ്റവും വലിയ സമ്മാനം 2014 എന്ന വര്‍ഷമായിരുന്നുവെന്നും മറ്റെവിടെ നിന്നും പഠിക്കാത്ത പലതും ആ വര്‍ഷം തന്നെ പഠിപ്പിച്ചുവെന്നും രാഹുല്‍ പറയുന്നു. പപ്പുവെന്ന വിളിച്ച് പരിഹസിക്കുന്നത് കേട്ട് താന്‍ അസ്വസ്ഥനായിട്ടില്ല. എതിരാളികളുടെ എല്ലാ ആക്രമണങ്ങളെയും വിലമതിക്കുന്നു. അതില്‍ നിന്ന് പഠിക്കുകയും ചെയ്യുന്നു-രാഹുല്‍ പറ‍ഞ്ഞു.

ദില്ലി: പ്രധാനമന്ത്രി നേരന്ദ്രമോദി ഉള്‍പ്പെടെയുള്ളവര്‍ തനിക്കെതിരെ നടത്തുന്ന ആക്രമണങ്ങളെയെല്ലാം താന്‍ വിലമതിക്കുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എതിരാളികളില്‍ നിന്ന് പഠിക്കുകയാണ് താന്‍ ചെയ്യുന്നതെന്നും 'ഗള്‍ഫ് ന്യൂസിന്' നല്‍കിയ അഭിമുഖത്തില്‍ രാഹുല്‍ പറഞ്ഞു.

ഈ മാസം 11ന് ആരംഭിക്കുന്ന പ്രഥമ യുഎഇ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് യുഎഇ മാധ്യമമായ 'ഗള്‍ഫ് ന്യൂസ്' പ്രതിനിധി രാഹുല്‍ ഗാന്ധിയുമായുള്ള അഭിമുഖം പ്രസിദ്ധീകരിച്ചത്. തനിക്ക് ലഭിച്ച ഏറ്റവും വലിയ സമ്മാനം 2014 എന്ന വര്‍ഷമായിരുന്നുവെന്നും മറ്റെവിടെ നിന്നും പഠിക്കാത്ത പലതും ആ വര്‍ഷം തന്നെ പഠിപ്പിച്ചുവെന്നും രാഹുല്‍ പറയുന്നു. പപ്പുവെന്ന വിളിച്ച് പരിഹസിക്കുന്നത് കേട്ട് താന്‍ അസ്വസ്ഥനായിട്ടില്ല. എതിരാളികളുടെ എല്ലാ ആക്രമണങ്ങളെയും വിലമതിക്കുന്നു. അതില്‍ നിന്ന് പഠിക്കുകയും ചെയ്യുന്നു-രാഹുല്‍ പറ‍ഞ്ഞു.

തന്റെ അമ്മൂമ്മയില്‍ നിന്നും അച്ഛനില്‍ നിന്നും പലതും പഠിച്ചു. മോദിയില്‍ നിന്നും പഠിക്കുകയാണ്. തുറന്ന മനസോടെ എല്ലാവരെയും ശ്രദ്ധിക്കുകയാണ് താന്‍. എതിരാളികളില്‍ നിന്ന് ഒരുപാട് പഠിച്ചു. തനിക്കെതിരെ എന്ത് പറഞ്ഞാലും ദേഷ്യപ്പെടാതെ എല്ലാം കേള്‍ക്കുകയാണ് തന്റെ രീതി.  എന്നാല്‍ മോദിക്ക് ദേഷ്യമാണ് കൂടുതല്‍. ആ ദേഷ്യത്തിന്റെ പുറത്താണ് അദ്ദേഹം പലതും പറയുന്നതെന്നും രാഹുല്‍ ഗാന്ധി പറ‍ഞ്ഞു.

തന്റെ കുടുബത്തെക്കുറിച്ച് മോദി വെറുപ്പും വിദ്വേഷവും വമിപ്പിച്ചുകൊണ്ടാണ് സംസാരിക്കുന്നത്. തന്റെ കുടുംബം വര്‍ഷങ്ങളാി രാഷ്ട്രീയത്തിലുണ്ടായിരുന്നത് സത്യമാണ്. എന്നാല്‍ അതിന്റെ പേരില്‍ അനുഭവിക്കേണ്ടി വന്ന അനുഭവിക്കേണ്ടിവന്ന നഷ്ടങ്ങള്‍ മോദി കാണുന്നില്ലെന്നതാണ് സത്യം. എല്ലാ നാണയങ്ങള്‍ക്കും രണ്ട് വശങ്ങളുണ്ട്. മോദിക്കും കാര്യങ്ങള്‍ അങ്ങനെ തന്നെ. മോദി തന്നോട് സംസാരിക്കാറില്ല. 'ഹലോ' പോലെ ഒറ്റ വാക്കിലാണ് സംസാരമെന്നും രാഹുല്‍ ഗാന്ധി പറയുന്നു. 

നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും ലോക്സഭാ തെര‍ഞ്ഞെടുപ്പിലെ സഖ്യങ്ങള്‍, രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ ആശങ്കകള്‍, തീവ്രദേശീയത, ഇന്ത്യ-യുഎഇ ബന്ധം തുടങ്ങിയവയെക്കുറിച്ചെല്ലാം അഭിമുഖത്തില്‍ രാഹുല്‍ ഗാന്ധി വിശദമായി സംസാരിക്കുന്നുണ്ട്.

click me!