സൗദിയിൽ മലയാളി നഴ്‍സുമാരെയും മറ്റ് ആരോഗ്യ പ്രവർത്തകരെയും ആദരിച്ചു

By Web TeamFirst Published Mar 17, 2021, 4:36 PM IST
Highlights

ഗൾഫ് മലയാളി ഫെഡറേഷൻ സൗദി ഘടകം ഏർപ്പെടുത്തിയ മദർ തെരേസ കർമ്മ പുരസ്കാരമാണ് ആരോഗ്യപ്രവർത്തകർക്ക് സമ്മാനിച്ചത്. 

റിയാദ്: കൊവിഡ് കാലത്തെ ആതുരസേവന പ്രവർത്തനങ്ങൾ പരിഗണിച്ച് ദവാദ്‍മി സെൻട്രൽ ഹോസ്‍പിറ്റലിലെ ഡോക്ടർമാരെയും നഴ്സുമാരെയും ആദരിച്ചു. ഗൾഫ് മലയാളി ഫെഡറേഷൻ സൗദി ഘടകം ഏർപ്പെടുത്തിയ മദർ തെരേസ കർമ്മ പുരസ്കാരമാണ് ആരോഗ്യപ്രവർത്തകർക്ക് സമ്മാനിച്ചത്. 

ഈ ഹോസ്‍പിറ്റലിലെ ഡോക്ടർമാരായ നായിഫ് മുഹമ്മദ്, ആഷിക് അബ്ദുറഹ്മാൻ, നഴ്‍സുമാരായ ടിനി മോൾ, ബിജിമോൾ, മോബൾ അഗസ്റ്റിൻ, പ്രിയ വിജയൻ, സമിത മോൾ, സീനമോൾ തുടങ്ങിയവർക്ക് കർമ്മ പുരസ്കാരം ഗൾഫ് മലയാളി ഫെഡറേഷൻ ജി.സി.സി കോഡിനേറ്റർ റാഫി പാങ്ങോട് കൈമാറി. ഹോസ്പിറ്റലിൽ വച്ച് നടന്ന ചടങ്ങിൽ സാമൂഹ്യ പ്രവർത്തകരായ ഉസൈൻ, സിദ്ദീഖ്, വിനോയ്, റാഫി കുന്നിക്കോട്, അബ്ദുല്ല ഫൈസി, സലീം, വിപിൻ തുടങ്ങിയവർ പങ്കെടുത്തു.

click me!