കുവൈത്ത് വിമാനത്താവളത്തിലെ ടെർമിനൽ 4 സജീവമാകുന്നു; ബുധനാഴ്ച മുതൽ ഗൾഫ്, അറബ്, വിദേശ വിമാന സർവീസുകൾക്ക് അനുമതി

Published : Jun 16, 2026, 03:27 PM IST
Kuwait Airport

Synopsis

കുവൈത്ത് വിമാനത്താവളത്തിലെ ടെർമിനൽ 4 സജീവമാകുന്നു. ബുധനാഴ്ച മുതൽ ഗൾഫ്, അറബ്, വിദേശ വിമാന സർവീസുകൾക്ക് അനുമതി. രാവിലെ 4 മണി മുതൽ രാത്രി 10 മണി വരെ ടെർമിനൽ 4 പ്രവർത്തിക്കും.  

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ-4 വഴി ഗൾഫ്, അറബ്, വിദേശ എയർലൈൻസുകളുടെ പരിമിത സർവീസുകൾ ബുധനാഴ്ച മുതൽ പുനരാരംഭിക്കും. സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ആദ്യഘട്ടത്തിൽ ഓരോ എയർലൈൻസിനും ഒരു സർവീസ് വീതം മാത്രമേ അനുവദിക്കൂ. യാത്രക്കാരുടെ ആവശ്യകതയും വിമാന സർവീസുകളുടെ തുടർച്ചയും ഉറപ്പാക്കുന്നതിനായാണ് തീരുമാനം. രാവിലെ 4 മണി മുതൽ രാത്രി 10 മണി വരെ ടെർമിനൽ 4 പ്രവർത്തിക്കും. യാത്രക്കാർ യാത്രയ്ക്ക് മൂന്ന് മണിക്കൂർ മുമ്പ് വിമാനത്താവളത്തിൽ എത്തണമെന്ന് അധികൃതർ നിർദേശിച്ചു.

യാത്രാ നടപടികൾ വേഗത്തിലാക്കാൻ 50 ചെക്ക്-ഇൻ കൗണ്ടറുകളും എല്ലാ പാസ്‌പോർട്ട് പരിശോധനാ കേന്ദ്രങ്ങളും സുരക്ഷാ പരിശോധനാ പോയിന്‍റുകളും പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്. വിമാന സർവീസുകൾ ക്രമേണ സാധാരണ നിലയിലേക്ക് മടങ്ങിവരുമെന്നും വരും ദിവസങ്ങളിൽ കൂടുതൽ വിമാന സർവീസുകൾക്ക് അനുമതി നൽകുമെന്നും ഡിജിസിഎ അറിയിച്ചു. അതേസമയം കാർഗോ വിമാനങ്ങളും സ്വകാര്യ വിമാനങ്ങളും നിലവിൽ തടസ്സമില്ലാതെ തുടരുകയാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുവൈത്തിൽ വാഹനം മറിഞ്ഞ് തീപിടിത്തം; രണ്ട് പേർ മരിച്ചു, നിർത്തിയിട്ടിരുന്ന ബസുകളിലേക്കും തീ പടർന്നു
സുഹൃത്തുക്കളോടൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടെ 38കാരൻ കുഴഞ്ഞുവീണു മരിച്ചു; പ്രവാസലോകത്ത് നോവായി സഫ്‌വാൻ