തുണികള്‍ക്കിടയില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്തിയ യുവാവ് അറസ്റ്റില്‍

Published : Jul 23, 2021, 11:38 AM IST
തുണികള്‍ക്കിടയില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്തിയ യുവാവ് അറസ്റ്റില്‍

Synopsis

മറ്റൊരു ഗള്‍ഫ് രാജ്യത്തുനിന്ന് കുവൈത്തിലേക്ക് ഇയാള്‍ മയക്കുമരുന്ന് എത്തിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 

കുവൈത്ത് സിറ്റി: തുണികള്‍ക്കിടയില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച യുവാവ് പിടിയിലായി. അറബ് പൗരനാണ് സാല്‍മി പോര്‍ട്ടിലെ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. മറ്റൊരു ഗള്‍ഫ് രാജ്യത്തുനിന്ന് കുവൈത്തിലേക്ക് ഇയാള്‍ മയക്കുമരുന്ന് എത്തിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്രെയിലര്‍ ട്രക്കില്‍ തുണികള്‍ നിറച്ച കാര്‍ട്ടണിനുള്ളില്‍ ഒരു കിലോഗ്രാം മയക്കുമരുന്നാണ് ഒളിപ്പിച്ചിരുന്നത്. പരിശോധനയില്‍ ഇത് കണ്ടെത്തിയതോടെ ട്രക്ക് ഡ്രൈവറെ അറസ്റ്റ് ചെയ്‍ത് തുടര്‍ അന്വേഷണങ്ങള്‍ക്കായി ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറുകയായിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പാർസൽ വാങ്ങാനെത്തിയത് പാക് പൗരൻ, പിന്തുടർന്നെത്തിയ ഉദ്യോഗസ്ഥർ പിടികൂടിയത് മലയാളികളെയടക്കം; സൗദി ജയിലിൽ നിന്ന് ഒടുവിൽ നീതി
ഇസ്ലാമബാദ് ച‍‍ർച്ചകൾ രാത്രി വൈകിയും തുടരുന്നു, ശുഭകരമായ വിവരങ്ങളില്ലെന്ന് ഇറാൻ, ഫലമെന്താണെങ്കിലും ആശങ്കയില്ലെന്ന് ട്രംപ്