സൗദിയിലെ ഖമീസ് മുശൈത്തിന് നേരെ ഡ്രോണ്‍ ആക്രമണ ശ്രമം; പ്രതിരോധിച്ച് അറബ് സഖ്യസേന

By Web TeamFirst Published May 30, 2021, 10:57 AM IST
Highlights

സ്‌ഫോടക വസ്തുക്കള്‍ നിറച്ച പൈലറ്റില്ലാ വിമാനം ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് സഖ്യസേന വെടിവെച്ചിട്ടു.

റിയാദ്: ദക്ഷിണ സൗദിയിലെ ഖമീസ് മുശൈത്ത് ലക്ഷ്യമിട്ട് യെമനില്‍ നിന്നും ഹൂതികള്‍ അയച്ച ഡ്രോണ്‍ അറബ് സഖ്യസേന തകര്‍ത്തു. സ്‌ഫോടക വസ്തുക്കള്‍ നിറച്ച പൈലറ്റില്ലാ വിമാനം ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് സഖ്യസേന വെടിവെച്ചിട്ടു.

സാധാരണക്കാരെ ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടത്താനുള്ള ഹൂതികളുടെ നിരന്തര ശ്രമങ്ങള്‍ യുദ്ധക്കുറ്റമാണെന്ന് സഖ്യസേന പറഞ്ഞു. കഴിഞ്ഞ ദിവസവും ദക്ഷിണ സൗദിയില്‍ ഹൂതികള്‍ ഡ്രോണ്‍ ആക്രമണം നടത്താന്‍ ശ്രമിച്ചിരുന്നു.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!