സൗദി അറേബ്യയിൽ അബഹ വിമാനത്താവളത്തിനു നേരെ ഡ്രോണ്‍ ആക്രമണം

Published : May 11, 2021, 07:10 AM IST
സൗദി അറേബ്യയിൽ അബഹ വിമാനത്താവളത്തിനു നേരെ ഡ്രോണ്‍ ആക്രമണം

Synopsis

ഡ്രോൺ തടുത്തതിനെ തുടർന്ന് ചീളുകൾ പതിച്ച് വിമാനത്താവള കോമ്പൗണ്ടിലും ഗ്രൗണ്ട് സർവീസ് നടത്തുന്ന ചില വാഹനങ്ങൾക്കും കേടുപാടുകൾ ഉണ്ടായിട്ടുണ്ട്. 

റിയാദ്: സൗദി അറേബ്യയിലെ അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിനു നേരെ യമൻ വിമത സായുധ സംഘമായ ഹൂതികളുടെ ഡ്രോൺ ആക്രമണ ശ്രമം. തിങ്കളാഴ്ച വൈകീട്ട് നടന്ന ആക്രമണത്തെ സൗദി നേതൃത്വത്തിലുള്ള സഖ്യസേന നേരിട്ട് പരാജയപ്പെടുത്തി.

ഡ്രോൺ തടുത്തതിനെ തുടർന്ന് ചീളുകൾ പതിച്ച് വിമാനത്താവള കോമ്പൗണ്ടിലും ഗ്രൗണ്ട് സർവീസ് നടത്തുന്ന ചില വാഹനങ്ങൾക്കും കേടുപാടുകൾ ഉണ്ടായിട്ടുണ്ട്. ജീവാപായമോ പരിക്കുകളോ ഇല്ല. ഇറാന്റെ പിന്തുണയോടെ ഹൂതികൾ നിരപരാധികളായ സാധാരണ ജനങ്ങളെ ലക്ഷ്യമിട്ട് മനഃപൂർവ്വം ആക്രമണം നടത്താൻ ശ്രമിക്കുകയാണെന്നും ഇത്തരം ഭീകരവും അധാർമികവുമായ നീക്കങ്ങളെ സഖ്യസേന നേരിട്ട് തകർക്കുക തന്നെ ചെയ്യുമെന്നും സഖ്യസേന വക്താവ് പറഞ്ഞു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സൗദിയിൽ പ്രവാസികൾക്ക് ആശ്വാസം; ഫാക്ടറി തൊഴിലാളികളുടെ പ്രതിമാസ ലെവി റദ്ദാക്കി
യാത്രക്കാരെ വലച്ച് എയർ ഇന്ത്യ എക്സ്പ്രസ്; ദുബൈ- തിരുവനന്തപുരം വിമാന സർവീസ് വൈകിയത് മണിക്കൂറുകൾ