മലയാളി നഴ്‌സിന്റെ നിര്യാണത്തില്‍ അനുശോചിച്ച് ഒമാന്‍ ആരോഗ്യ മന്ത്രാലയം

By Web TeamFirst Published May 10, 2021, 11:22 PM IST
Highlights

റുസ്താഖ് ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന രമ്യ കൊവിഡ് ബാധിച്ച് വെന്റിലേറ്ററിലായിരുന്നു.

മസ്‌കറ്റ്: മലയാളി നഴ്‌സിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി ഒമാന്‍ ആരോഗ്യമന്ത്രാലയം. കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി രമ്യ റജുലാല്‍ കഴിഞ്ഞ ദിവസമാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

റുസ്താഖ് ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന രമ്യ കൊവിഡ് ബാധിച്ച് വെന്റിലേറ്ററിലായിരുന്നു. രമ്യയുടെ വേര്‍പാടില്‍ കുടുംബത്തിന്റെ ദുഃഖത്തിനൊപ്പം പങ്കുചേരുന്നതായും അനുശോചനം അറിയിക്കുന്നതായും അല്‍ ബാത്തിന ആരോഗ്യ വകുപ്പ് ട്വിറ്ററില്‍ കുറിച്ചു. ഒമാന്‍ ആരോഗ്യ മന്ത്രാലയം ഇത് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവെച്ചിട്ടുണ്ട്.


صحية جنوب الباطنة تتقدم بخالص العزاء والمواساة لأسرة الممرضة بـ#مستشفى_الرستاق :
RAMYA MUNDAKOLLY RAGAN
سائلين المولى القدير أن يلهم أهل الفقيدة وذويها الصبر والسلوان..
إنا لله وإنا إليه راجعون. pic.twitter.com/jBiBfswQvB

— صحية جنوب الباطنة (@dghssbg)

കോഴിക്കോട് ബാലുശ്ശേരി സ്വദേശിയായ റജുലാൽ ആണ് രമ്യയുടെ ഭർത്താവ്. ഒരു മകളുണ്ട്. കോഴിക്കോട് ഇഖ്റ ആശുപത്രിയിൽ സ്റ്റാഫ് നഴ്സായി സേവനമനുഷ്ടിച്ചിട്ടുണ്ട്. യുഎൻഎ സജീവാംഗമായിരുന്നു.

click me!