
ദുബൈ: ആരോഗ്യമേഖലയിലെ പുത്തൻ ആശയങ്ങൾകൊണ്ട് ശ്രദ്ധേയമായിരുന്നു മധ്യപൂര്‍വദേശത്തെ ഏറ്റവും വലിയ ആരോഗ്യമേളയായ അറബ് ഹെൽത്തിന്റെ പുതിയ പതിപ്പ്. ആരോഗ്യ മേഖലയിലെ നൂതന സാങ്കേതിക വിദ്യകളും രോഗപ്രതിരോധ സംവിധാനങ്ങളും ഇക്കുറിയും അവതരിപ്പിച്ചിട്ടുണ്ട്.
കൊവിഡ് മഹാമാരിക്ക് ശേഷം ആരോഗ്യ മേഖലയുടെ പ്രാധാന്യത്തെ ലോകരാജ്യങ്ങൾ എങ്ങനെ നോക്കിക്കാണുന്നു എന്നതിന്റെ തെളിവു കൂടിയായിരുന്നു അറബ് ഹെൽത്ത്. ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട ഒട്ടേറെ കരാറുകളും അറബ് ഹെല്‍ത്തില്‍ ഒപ്പുവച്ചു. യുഎഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് അറബ് ഹെൽത് കോൺഫറൻസ് ഉത്ഘാടനം ചെയ്തത്. എഴുപത് രാജ്യങ്ങളിൽ നിന്നായി മൂവായിരത്തിലധികം കമ്പനികളാണ് ഇത്തവണ മേളയിൽ പങ്കാളികളായത്.
ഇന്ത്യയിൽ നിന്നുള്ള നിരവധി ഫർമസ്യൂട്ടിക്കൽ കമ്പനികളും, ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട ഐടി കമ്പനികളും പ്രദർശനത്തിൽ പങ്കെടുത്തു. കേരളത്തിൽ നിന്നും ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട പത്തു സ്റ്റാർട്ട് ആപ്പ് കമ്പനികളും ഇത്തവണ അറബ് ഹെല്‍ത്തിൽ സാന്നിധ്യമായി. ആരോഗ്യ സുരക്ഷാ ഉപകരണങ്ങളുടെ നിര്‍മാണരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകളാണ് കേരളത്തില്‍ നിന്നെത്തിയത്.
ആരോഗ്യ മേഖലയിൽ നിന്നുമുള്ള മുന്നൂറിലധികം വിദഗ്ധർ നേതൃത്വം നൽകിയ സെമിനാറുകളും, പരിശീലന പരിപാടികളും മേളയുടെ ഭാഗമായി നടന്നു. ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവർക്കുള്ള തുടർവിദ്യാഭാസ പദ്ധതിയുടെ ഭാഗമായി പത്ത് കോണ്ഫറന്‍സുകളും അറബ് ഹെൽത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. ആശുപത്രീകളിലെ സാങ്കേതിക ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നവരും, സാങ്കേതിക വിദഗ്ധരുമൊക്കെ അറബ് ഹെൽത്തിന്റെ ഭാഗമായി. കൊവിഡ് കാലത്തിന് ശേഷം പൂർണ തോതിൽ നടക്കുന്ന മേളയെന്ന നിലയിൽ പങ്കാളിത്തം കൊണ്ടും ഇത്തവണത്തെ അറബ് ഹെൽത് കോൺഫറൻസ് ശ്രദ്ധേയമായി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ