റോഡിലൂടെ പോകുന്നവര്‍ക്കെല്ലാം 1000 ദിര്‍ഹം വീതം; അന്തംവിട്ട് നാട്ടുകാര്‍

Published : Sep 16, 2018, 05:10 PM ISTUpdated : Sep 19, 2018, 09:27 AM IST
റോഡിലൂടെ പോകുന്നവര്‍ക്കെല്ലാം 1000 ദിര്‍ഹം വീതം; അന്തംവിട്ട് നാട്ടുകാര്‍

Synopsis

പരമ്പരാഗത അറബ് വസ്ത്രങ്ങള്‍ ധരിച്ച രണ്ട് പേരാണ് പണം വിതരണം ചെയ്യുന്നത്. ചിലരൊക്കെ എന്താണ് സംഭവം എന്നറിയാതെ അന്തം വിട്ട് നോക്കുന്നുമുണ്ട്.

ദുബായ്: റോഡിലൂടെ പോകുന്നവര്‍ക്കെല്ലാം അറബ് യുവാക്കള്‍ 1000 ദിര്‍ഹം വീതം വിതരണം ചെയ്യുന്ന വീഡിയോ ദുബായില്‍ വൈറലാവുകയാണ്. വനിതകള്‍ ഉള്‍പ്പെടെയുള്ള വിദേശികളെല്ലാം പണം വാങ്ങുന്നത് വീഡിയോയില്‍ കാണാം. ഡ്രൈവര്‍മാരും മറ്റ് വാഹനങ്ങളിലും സൈക്കിളിലിലും സഞ്ചരിക്കുന്നവരുമെല്ലാം വാഹനം നിര്‍ത്തി പണം വാങ്ങി പോകുന്നു.

വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചതോടെ ഇതിനെക്കുറിച്ച് അന്വേഷണം തുടങ്ങിയെന്ന് ദുബായ് പൊലീസ് അറിയിച്ചു. പരമ്പരാഗത അറബ് വസ്ത്രങ്ങള്‍ ധരിച്ച രണ്ട് പേരാണ് പണം വിതരണം ചെയ്യുന്നത്. ചിലരൊക്കെ എന്താണ് സംഭവം എന്നറിയാതെ അന്തം വിട്ട് നോക്കുന്നുമുണ്ട്. എന്തിനാണ് പണമെന്ന് ചോദിക്കുന്ന ഒരു യുവാവിനോട് ശൈഖ് മുഹമ്മദ് ബിന്‍ ഫൈസല്‍ അല്‍ ഖാസിമിയുടെ സമ്മാനം എന്നാണ് യുവാക്കള്‍ പറയുന്നത്. 

വീഡിയോയില്‍ കാണുന്ന സ്ഥലം ജുമൈറ ബീച്ച് റെസിഡന്‍സ് പരിസരമാണെന്നാണ് കരുതുന്നത്. എന്നാല്‍ പണം വിതരണം ചെയ്യുന്നത് ആരാണെന്നോ എന്തിനാണെന്നോ എന്നതിനെ സംബന്ധിച്ച് വിവരമൊന്നുമില്ല. ഇന്ത്യക്കാരും ഫിലിപ്പൈനികളുമൊക്കെ പണം വാങ്ങുന്നതായും വീഡിയോയില്‍ കാണാം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വിമാനയാത്രക്കാർക്ക് സുപ്രധാന അറിയിപ്പ്, നാല് മണിക്കൂർ മുൻപ് വിമാനത്താവളത്തിൽ എത്തണം; നിർദ്ദേശവുമായി യുഎഇ എയർലൈനുകൾ
സൗദിയിൽ നിന്ന് കുവൈത്തിലേക്ക് സൽമി അതിർത്തി കടന്ന് എത്തിയ യാത്രക്കാരൻ, പരിശോധനയിൽ വണ്ടിക്കുള്ളിൽ ലഹരി ഗുളികകൾ