മാസപ്പിറവി ദൃശ്യമായില്ല; ഒമാനിൽ ദുൽഖഅദ് മാസാരംഭം നാളെ

Published : Jun 11, 2021, 03:22 PM IST
മാസപ്പിറവി ദൃശ്യമായില്ല; ഒമാനിൽ ദുൽഖഅദ് മാസാരംഭം നാളെ

Synopsis

ശവ്വാൽ 29ന് വൈകുന്നേരം രാജ്യത്ത് മാസപ്പിറവി കാണാൻ സാധിക്കാത്തതു കാരണമാണ് ദുൽഖഅദ് ഒന്ന്  ശനിയാഴ്ച  ആയിരിക്കുമെന്ന് മന്ത്രാലയം അറിയിച്ചിരിക്കുന്നത്. 

മസ്‍കത്ത്: അറബി മാസമായി ദുല്‍ ഖഅദിലെ ഒന്നാം ദിവസം ഒമാനിൽ ശനിയാഴ്‍ചയായിരിക്കുമെന്ന് മതകാര്യ മന്ത്രാലയം അറിയിച്ചു. ഇന്നലെ ശവ്വാൽ 29ന് വൈകുന്നേരം രാജ്യത്ത് മാസപ്പിറവി കാണാൻ സാധിക്കാത്തതു കാരണമാണ് ദുൽഖഅദ് ഒന്ന്  ശനിയാഴ്ച  ആയിരിക്കുമെന്ന് മന്ത്രാലയം അറിയിച്ചിരിക്കുന്നത്. വെള്ളിയാഴ്ച ശവ്വാൽ മാസത്തിലെ ഈ വർഷത്തെ അവസാന ദിവസമായിരിക്കുമെന്നും നാളെ ജൂൺ 12 ശനിയാഴ്ച, ഒമാനിൽ ദുൽഖഅദ് ഒന്ന് ആയിരിക്കുമെന്നും മതകാര്യ മന്ത്രാലയത്തിന്റെ ഓൺലൈൻ പ്രസ്താവനയിൽ പറയുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

യൂറോപ്യൻ രാജ്യമല്ല, ഇത് മഞ്ഞുപെയ്യുന്ന സൗദി അറേബ്യ
മൂ​ന്ന് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേഷം ദേ​ശീ​യ​ ദി​ന പ​രേ​ഡ്​ കോ​ർ​ണി​ഷി​ൽ, പങ്കെടുത്ത് ഖത്തർ അമീർ