കുറഞ്ഞത് 5 വര്‍ഷമെങ്കിലും ജര്‍മനിയിൽ നിൽക്കാൻ തയാറാണോ, ഈ യോഗ്യതകൾ ഉണ്ടെങ്കിൽ അപേക്ഷിക്കൂ, വലിയ അവസരം

Published : Feb 14, 2025, 09:51 PM IST
കുറഞ്ഞത് 5 വര്‍ഷമെങ്കിലും ജര്‍മനിയിൽ നിൽക്കാൻ തയാറാണോ, ഈ യോഗ്യതകൾ ഉണ്ടെങ്കിൽ അപേക്ഷിക്കൂ, വലിയ അവസരം

Synopsis

10 വര്‍ഷത്തിലധികം പ്രവൃത്തിപരിചയമുളളവര്‍ അപേക്ഷിക്കേണ്ടതില്ല

തിരുവനന്തപുരം: ജര്‍മ്മനിയിലെ ഇലക്ട്രീഷ്യന്‍മാരുടെ 20 ഓളം ഒഴിവുകളിലേക്ക് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് വഴി ഇപ്പോള്‍ അപേക്ഷിക്കാം. ജർമൻ സര്‍ക്കാരിന്‍റെ ഹാൻഡ് ഇൻ ഹാൻഡ് ഫോർ ഇന്റർനാഷണൽ ടാലന്റ്സ് (HiH) പ്രോഗ്രമിന്റെ ഭാഗമായി ഇൻഡോ-ജർമൻ ചേംബർ ഓഫ് കൊമേഴ്‌സുമായി സഹകരിച്ചാണ് റിക്രൂട്ട്മെന്റ്. ഇലക്ട്രിക്കൽ അല്ലെങ്കിൽ ഇലക്ട്രോണിക്സില്‍ അംഗീകൃത ഡിപ്ലോമ/ഐ.ടി.ഐ (ITI)/ബി.ടെക്ക് വിദ്യാഭ്യസയോഗ്യതയും രണ്ടു മുതല്‍ അഞ്ചു വര്‍ഷം വരെ പ്രവൃത്തിപരിചയവും, ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനവും ഉളളവര്‍ക്ക് അപേക്ഷിക്കാം. 

10 വര്‍ഷത്തിലധികം പ്രവൃത്തിപരിചയമുളളവര്‍ അപേക്ഷിക്കേണ്ടതില്ല. ഇലക്ട്രിക്കൽ ആൻഡ് കൺട്രോൾ എഞ്ചിനീയറിംഗ്, മെഷിന്‍ സേഫ്റ്റി മേഖലകളില്‍ തൊഴില്‍ നൈപുണ്യമുളളവരുമാകണം അപേക്ഷകര്‍. ജര്‍മ്മന്‍ ഭാഷാ യോഗ്യതയുളളവര്‍ക്ക് (A1,A2,B1,B2) മുന്‍ഗണന ലഭിക്കുന്നതാണ്. വിശദമായ സി വിയും വിദ്യാഭ്യാസം, പ്രവൃത്തിപരിചയം, പാസ്സ്പോര്‍ട്ട്, ഭാഷായോഗ്യത പരിക്ഷയുടെ ഫലം (ബാധകമെങ്കില്‍) എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം www.norkaroots.org  www.nifl.norkaroots.org എന്നീ വെബ്ബ്സൈറ്റുകൾ സന്ദര്‍ശിച്ച് 2025 ഫെബ്രുവരി 24 നകം അപേക്ഷ നല്‍കണമെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി അറിയിച്ചു. 

12 മാസത്തോളം നീളുന്ന ബി-വണ്‍ (B1) വരെയുള്ള ജര്‍മ്മന്‍ ഭാഷാപഠനത്തിനും, കുറഞ്ഞത് അഞ്ച് വർഷത്തേക്കെങ്കിലും ജർമനിയില്‍ താമസിക്കാന്‍ തയ്യാറാകുന്നവരുമാകണം അപേക്ഷകര്‍. ജര്‍മ്മനിയിലെ ജോബ് മാര്‍ക്കറ്റിന് ആവശ്യമായ ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്തുന്നതിനുള്ള സുരക്ഷിതവും ചൂഷണരഹിതവുമായ റിക്രൂട്ട്മെന്റ് പ്രോഗ്രാമാണ് (HiH). ബി-വണ്‍ വരെയുളള ജര്‍മ്മന്‍ ഭാഷാപരിശീലനം, യോഗ്യതകളുടെ അംഗീകാരത്തിനുളള നടപടിക്രമങ്ങള്‍, വിസ പ്രോസസ്സിംഗ്, ജോബ് മാച്ചിങ്ങ്,  അഭിമുഖങ്ങള്‍, ജർമ്മനിയിലേക്കെത്തിയശേഷമുളള ഇന്റഗ്രേഷൻ, താമസ സൗകര്യം, കുടുംബാംഗങ്ങളെ കൊണ്ടുപോകുന്നതിനുളള സഹായം എന്നിവയെല്ലാം പദ്ധതിവഴി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നു. 

ഇതുവഴിയുളള റിക്രൂട്ട്മെന്റ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് സൗജന്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് വിഭാഗത്തിന്റെ 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്)  ബന്ധപ്പെടാവുന്നതാണ്. 

ട്രെയിനിൽ ഉറങ്ങവേ കാലിൽ എന്തോ തൊടുന്ന പോലെ തോന്നി യുവതി ഉണർന്നു, ഒരാൾ ഇറങ്ങിയോടി; പാദസരം കവർന്ന പ്രതി പിടിയിൽ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

click me!

Recommended Stories

'സ്ത്രീകൾ ശക്തിയുടെയും സൗന്ദര്യത്തിന്‍റെയും മൂർത്തീഭാവം'; റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഐശ്വര്യ റായ്
മദീന പള്ളിയിലെ ‘റൗദ സന്ദർശന’ത്തിൽ നിയന്ത്രണം, ഒരാൾക്ക് വർഷത്തിലൊരിക്കൽ മാത്രം