മയക്കുമരുന്ന് കേസുകള്‍; ജയിലുകളിൽ കഴിയുന്നത് പ്രവാസി മലയാളികളടക്കം 350ഓളം ഇന്ത്യക്കാർ

Published : Jul 11, 2023, 07:48 PM ISTUpdated : Jul 11, 2023, 07:54 PM IST
മയക്കുമരുന്ന് കേസുകള്‍; ജയിലുകളിൽ കഴിയുന്നത് പ്രവാസി മലയാളികളടക്കം 350ഓളം ഇന്ത്യക്കാർ

Synopsis

മയക്കുമരുന്ന് കടത്തിന് വധശിക്ഷയാണ് നിയമം. 2013 ന് ശേഷം ഇതാദ്യമായി ഒരു ഇന്ത്യക്കാരൻ വധശിക്ഷ കാത്തുകഴിയുന്നുണ്ട്. 

റിയാദ്: മയക്കുമരുന്ന് കേസുകളിൽ സൗദി അറേബ്യയിലെ ജയിലുകളിൽ മലയാളികളടക്കം 350ഓളം ഇന്ത്യക്കാരുണ്ടെന്ന് റിപ്പോർട്ട്. മയക്കുമരുന്നിനെതിരെ ആഭ്യന്തരമന്ത്രാലയം കാമ്പയിൻ ശക്തമാക്കി പരിശോധന തുടരുന്നതിനിടെയാണ് ഇത്രയധികം ഇന്ത്യക്കാർ കേസുകളിലകപ്പെട്ട് ജയിലുകളിൽ കഴിയുന്നത്. 

മദ്യം, തംബാക്ക്, മയക്കുമരുന്ന് ഗുളികകൾ, കഞ്ചാവ്, ഖാത്ത് തുടങ്ങിയവയുടെ കടത്തും വില്പനയുമാണ് ഇവരിൽ ചുമത്തിയ കുറ്റം. റിയാദ് ഇന്ത്യൻ എംബസിയുടെ പരിധിയിൽ റിയാദ് ഉൾപ്പടെയുള്ള മധ്യപ്രവിശ്യയിലെയും ദമ്മാം ഉൾപ്പടെയുള്ള കിഴക്കൻ പ്രവിശ്യയിലെയും ജയിലുകളിൽ 225 ഇന്ത്യക്കാരാണ് മയക്കുമരുന്ന് കേസിൽ കഴിയുന്നത്. ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിൻറെ പരിധിയിൽ നൂറോളം ഇന്ത്യക്കാരും ജയിലിലുണ്ട്. മയക്കുമരുന്ന് കടത്തിന് വധശിക്ഷയാണ് നിയമം. 2013 ന് ശേഷം ഇതാദ്യമായി ഒരു ഇന്ത്യക്കാരൻ വധശിക്ഷ കാത്തുകഴിയുന്നുണ്ട്. 

യു.എ.ഇയിൽ നിന്ന് ബഹ്റൈനിലേക്ക് ചരക്ക് കൊണ്ടുപോകുകയായിരുന്ന ട്രെയിലറിൽ മയക്കുമരുന്ന് കടത്തിയതിന് പിടിയിലായ ഡ്രൈവർ പഞ്ചാബ് സ്വദേശി അൽഹസ ജയിലിലാണ് വധശിക്ഷ വിധിക്കപ്പെട്ട് കഴിയുന്നത്. യു.എ.ഇയിൽ നിന്ന് വരുന്ന നിരവധി ട്രെയിലറ ഡ്രൈവവർമാർ അടക്കം 65 ഓളം പേര് മയക്കുമരുന്ന് കേസിൽ അൽഹസ ജയിലിൽ കഴിയുന്നുണ്ട്. ഇവരിൽ 30 വർഷം വരെ തടവുശിക്ഷ ലഭിച്ചവരുണ്ട്.

Read Also - വിദേശികൾക്ക് തിരിച്ചടി; വിവിധ തൊഴിലുകളിൽ സ്വദേശിവത്കരണം നടപ്പാക്കി

അതേസമയം ജിദ്ദയിൽ മെത്താംഫെറ്റാമൈൻ കൈവശം വെച്ചതിന് അഞ്ച് പേരെ നാർക്കോട്ടിക് കൺട്രോൾ ജനറൽ ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. പിടിയിലായവരിൽ നാല് പാകിസ്താൻ പൗരന്മാരും ഒരു ബംഗ്ലാദേശിയുമാണുള്ളത്.  ആംഫെറ്റാമൈൻ, ഹാഷിഷ്, രണ്ട് തോക്കുകൾ, വെടിമരുന്ന് എന്നിവ കൈവശം വച്ചതിന് അൽ ജൗഫിൽ ഒരു പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു. ആംഫെറ്റാമൈൻ വ്യാപാരത്തിന് ഹാഇലിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻറ് ഒരാളെ പിടികൂടി. പ്രാഥമിക നിയമനടപടികൾ പൂർത്തീകരിച്ച് പിടിച്ചെടുത്ത എല്ലാ മയക്കുമരുന്നുകളും അധികൃതർക്ക് കൈമാറി. അറസ്റ്റിലായ എല്ലാവരെയും പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തിട്ടുണ്ട്.

യുവാക്കളും കൗമാരക്കാരായ ആൺകുട്ടികളുമാണ് ആംഫെറ്റാമൈനുകൾ കൂടുതലായി ഉപയോഗിക്കുന്നത്. സംശയാസ്പദമായ മയക്കുമരുന്ന് കുറ്റകൃത്യങ്ങൾ മക്ക, റിയാദ് മേഖലകളിലെ ടോൾ ഫ്രീ നമ്പറായ 911-ലും രാജ്യത്തിെൻറ മറ്റ് പ്രദേശങ്ങളിൽ 999 അല്ലെങ്കിൽ 996 എന്ന നമ്പറിലും റിപ്പോർട്ട് ചെയ്യാം.

Read Also -  തേനീച്ചക്കൂടുകള്‍ അടങ്ങിയ പെട്ടിയില്‍ മയക്കുമരുന്ന് കടത്ത്; പിടികൂടിയത് ഒരു ലക്ഷത്തിലേറെ ലഹരി ഗുളികകള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

മയക്കുമരുന്ന് ഉപയോഗിച്ചവരുടെ കൂടെ കണ്ടാൽ പോലും മൂന്ന് വര്‍ഷം തടവും 5000 ദിനാര്‍ പിഴയും, നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് കുവൈത്ത്
മരുഭൂമിയിലെ സ്വകാര്യ കേന്ദ്രത്തിൽ നിന്ന് പിടിച്ചെടുത്തത് വൻ ലഹരി ശേഖരം, കുവൈത്തിൽ മയക്കുമരുന്ന് വേട്ട