റോഡില്‍ നോട്ടുകെട്ടുകള്‍ വലിച്ചെറിഞ്ഞ് യുഎഇയില്‍ പ്രവാസിയുടെ പ്രകടനം; ഒടുവില്‍ സംഭവിച്ചത്

Published : Aug 02, 2019, 01:57 PM IST
റോഡില്‍ നോട്ടുകെട്ടുകള്‍ വലിച്ചെറിഞ്ഞ് യുഎഇയില്‍ പ്രവാസിയുടെ പ്രകടനം; ഒടുവില്‍ സംഭവിച്ചത്

Synopsis

നോട്ടുകള്‍ വാരിയെറിയുന്ന വീഡിയോ ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇത് വൈറലായതോടെ യുവാവിനെതിരെ വിമര്‍ശനങ്ങളുമായി നിരവധിപ്പേരും രംഗത്തെത്തി.

ദുബായ്: റോഡില്‍ നോട്ടുകെട്ടുകള്‍ വലിച്ചെറിഞ്ഞ് വീഡിയോ ചിത്രീകരിച്ച വിദേശി യുവാവിനെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. നോട്ടുകള്‍ വാരിയെറിയുന്ന വീഡിയോ ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇത് വൈറലായതോടെയാണ് പൊലീസിന്റെ ശ്രദ്ധയില്‍പെട്ടത്. യുവാവിനെതിരെ വിമര്‍ശനങ്ങളുമായി നിരവധിപ്പേരും രംഗത്തെത്തി.

ഏഷ്യക്കാരനായ യുവാവ് സോഷ്യല്‍ മീഡിയയില്‍ താരമാകാനാണ് വീഡിയോ പോസ്റ്റ് ചെയ്തതെന്ന് സമ്മതിച്ചതായി ദുബായ് പൊലീസ് അറിയിച്ചു. സാമൂഹിക മാധ്യമങ്ങള്‍ മാന്യമായി ഉപയോഗിക്കണമെന്ന് ദുബായ് പൊലീസ് സെക്യൂരിറ്റി മീഡിയ വകുപ്പ് ഡയറക്ടര്‍ കേണല്‍ ഫൈസല്‍ അല്‍ ഖാസിം അറിയിച്ചു. പ്രാദേശിക സംസ്കാരത്തിനും പാരമ്പര്യത്തിനും മൂല്യങ്ങള്‍ക്കും നിരക്കാത്ത പ്രവൃത്തികളില്‍ ഏര്‍പ്പെടരുതെന്നും അത്തരം കാര്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഖത്തർ പ്രധാനമന്ത്രിയെ വിളിച്ച് ഇറാൻ; ആക്രമണം രാജ്യത്തിന് നേരെയല്ലെന്ന് വാദം, യുദ്ധത്തിലേക്ക് വലിച്ചിഴച്ചെന്ന് ഖത്തറിൻ്റെ മറുപടി
യുഎഇയിൽ സ്കൂളുകൾക്കും സർവ്വകലാശാലകൾക്കും അവധി പ്രഖ്യാപിച്ചു, ഇനി വിദ്യാഭ്യാസസ്ഥാപനങ്ങൾ തുറക്കുക മാർച്ച് 23ന്