ഏഷ്യാനെറ്റ് മിഡിൽ ഈസ്റ്റ് സ്റ്റാർ സിംഗർ യു.എ.ഇ ടാലന്റ് ഹണ്ട് വിജയ കിരീടം ചൂടി സോണിയ ശ്യാം

Published : May 18, 2026, 02:30 PM IST
Asianet News ME

Synopsis

നൂറു കണക്കിന് മികവാർന്ന എൻട്രികൾ ലഭിച്ചതിൽ നിന്നും, ഓഡിഷനിലൂടെയാണ് തൃശൂർ സ്വദേശിനിയായ സോണിയയെ ജഡ്ജസ് തിരഞ്ഞെടുത്തത്.

യുഎഇയിലെ പ്രതിഭാധനരായ മലയാളി ഗായകർക്ക് ഒരു സുവർണാവസരമൊരുക്കി ഏഷ്യാനെറ്റ് മിഡിൽ ഈസ്റ്റ് സംഘടിപ്പിച്ച സ്റ്റാർ സിംഗർ സീസൺ 10 യു.എ.ഇ ടാലന്റ് ഹണ്ടിന്റെ വിജയിയായി ദുബായിൽ നിന്നുള്ള സോണിയ ശ്യാം തിരഞ്ഞെടുക്കപ്പെട്ടു.

നൂറു കണക്കിന് മികവാർന്ന എൻട്രികൾ ലഭിച്ചതിൽ നിന്നും, ഓഡിഷനിലൂടെയാണ് തൃശൂർ സ്വദേശിനിയായ സോണിയയെ ജഡ്ജസ് തിരഞ്ഞെടുത്തത്.

വിജയിക്ക് കൊച്ചിയിലേക്കുള്ള യാത്രയും താമസ സൗകര്യവും, സ്റ്റാർ സിംഗർ സീസൺ 10 ഷോയിൽ പ്രശസ്ത സംഗീത പ്രതിഭകളായ കെ.എസ്. ഹരിശങ്കർ, വിധു പ്രതാപ്, സിതാര കൃഷ്ണകുമാർ എന്നിവരുടെ സാന്നിധ്യത്തിൽ പാടാനുള്ള അപൂർവ അവസരവുമാണ് സമ്മാനമായി ലഭിച്ചത്.

“യു.എ.ഇ.യിൽ നടന്ന ഓഡിഷൻ റൗണ്ടുകൾക്ക് ശേഷം മത്സരത്തിൽ വിജയിക്കുകയും സ്റ്റാർ സിംഗർ സീസൺ 10-ലെ വിധികർത്താക്കളുടെയും മത്സരാർത്ഥികളുടെയും മുന്നിൽ പാടാൻ കഴിയുകയും ചെയ്തതിൽ ഒരുപാട് സന്തോഷമുണ്ട്. എൻറെ ഏറെ കാലമായുള്ള ഒരു ആഗ്രഹമാണ് ഇതിലൂടെ ഏഷ്യാനെറ്റ് മിഡിൽ ഈസ്റ്റ് സാധ്യമാക്കിയത്." - തന്റെ വിജയത്തെ കുറിച്ചും, ഷോയിലെ മികച്ച പ്രകടനത്തെ കുറിച്ചും സോണിയ പറഞ്ഞു.

ഒട്ടനവധി മലയാളി സംഗീത പ്രതിഭകൾ ഉള്ള യു.എ.ഇ യിൽ നടന്ന സ്റ്റാർ സിംഗർ ടാലന്റ് ഹണ്ട് മത്സരം,അതിരുകൾക്കപ്പുറം കേൾക്കപ്പെടേണ്ട കഴിവുറ്റ ശബ്ദങ്ങൾക്ക് അംഗീകാരം ഒരുക്കുന്ന ഒന്നാണ്.

സ്റ്റാർ സിംഗർ സീസൺ 10 ലെ സോണിയയുടെ പ്രകടനത്തിൻറെ കൂടുതൽ വിവരങ്ങൾക്കായി ചാനലിന്റെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് സോഷ്യൽ മീഡിയ ഹാൻഡിലുകൾ പിന്തുടരുക.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബിഗ് ടിക്കറ്റ് - മലയാളിക്ക് 25,000 ദിർഹം സമ്മാനം; ഇ-ഡ്രോയിൽ നാല് വിജയികൾ
ഫ്രൈഡേ മാർക്കറ്റിൽ പരിശോധന; അന്താരാഷ്ട്ര ബ്രാൻഡുകളുടെ വ്യാജ ഉത്പന്നങ്ങൾ വിറ്റ സ്റ്റാളുകൾക്കെതിരെ നടപടി