
ദുബായ്: പ്രവാസികളായ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്വന്തം രാജ്യത്തെ അടുത്തറിയാന്‍ ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിക്കുന്ന പ്രൗഡ് റ്റു ബി ആന്‍ ഇന്ത്യന്‍ യോഗ്യതാ പരീക്ഷയക്കുള്ള ഓണ്‍ലൈന്‍ റെജിസ്ട്രേഷന്‍ പുരോഗമിക്കുന്നു. വ്യാഴാഴ്ച ഖത്തറിലും ശനിയാഴ്ച ദുബായിലുമാണ് പരീക്ഷകള്‍ നടക്കുക.
ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ രാഷ്ട്രത്തെകുറിച്ചുള്ള അവബോധം വളര്‍ത്തിയെടുക്കുക, നാളെയുടെ വാഗ്ധാനങ്ങളാക്കിമാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഏഷ്യാനെറ്റ് ന്യൂസ് പ്രൗഡ് റ്റു ബി ആന്‍റ് ഇന്ത്യന്‍ സംഘടിപ്പിക്കുന്നത്. ഭാരതത്തിന്‍റെ പൈതൃക ശേഷിപ്പുകളിലൂടെയും ഭരണസംവിധാനങ്ങളെ നേരിട്ടറിയാനും തലസ്ഥാന നഗരിയിലൂടെ നടത്തുന്ന യാത്രയിലേക്കും വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കാനുള്ള യോഗ്യതാ പരീക്ഷ വ്യാഴം, ശനി ദിവസങ്ങളില്‍ നടക്കും.
ഖത്തറിലെ വിദ്യാര്‍ഥികള്‍ക്കായി വ്യാഴാഴ്ച രാവിലെ 11മണിക്ക് ദോഹ ബിര്‍ല പബ്ലിക് സ്കൂളിലും, യുഎഇയിലെ വിദ്യാര്‍ഥികള്‍ക്കായി ശനിയാഴ്ച വൈകീട്ട് മൂന്ന് മണിക്ക് ദുബായ് ബില്‍വ ഇന്ത്യന്‍ സ്കൂളില്‍ വച്ചുമാണ് പരീക്ഷകള്‍. മൂന്ന് മണിക്കൂര്‍ മുമ്പ് മത്സരാര്‍ഥികള്‍ പരീക്ഷാ കേന്ദ്രത്തില്‍ ഹാജരാവണം.
ഒഎംആര്‍ ടെസറ്റിലൂടെയാവും കുട്ടികളെ തെരഞ്ഞെടുക്കുക. www.ptbionline.in വഴി രജിസ്റ്റര്‍ ചെയ്തവരുടെ ഹാള്‍ടിക്കറ്റുകള്‍ ഓണ്‍ലൈന്‍വഴി ഇന്നുമുതല്‍ ഡൗണ്‍ലോഡ് ചെയ്യാം. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികളുമായുള്ള സംഘം ഈ മാസം 24ന് ദില്ലിയിലേക്ക് യാത്ര തിരിക്കും. റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുന്നതോടൊപ്പം അഹമ്മദാബാദ് അടക്കമുള്ള മേഖലകളിലും പിടിബിഐ സംഘം പര്യടനം നടത്തും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam