
റാസല്‍ഖൈമ: ഏഷ്യാനെറ്റ് ന്യൂസ് പ്രൗഡ് റ്റു ബി ആൻ ഇന്ത്യന്‍ റോഡ് ഷോയ്ക്ക് ഇന്ന് റാസല്‍ഖൈമയില്‍ തുടക്കമാവും. വിവിധ മേഖലകളില്‍ കഴിവുതെളിയിച്ച കുട്ടികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം.
പ്രവാസികളായ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്വന്തം രാജ്യത്തെ അടുത്തറിയാന്‍ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രൗഡ് റ്റു ബി ആന്‍ ഇന്ത്യനിലേക്ക് യോഗ്യത നേടാന്‍ റോഡ് ഷോയിലൂടെ അവസരം. പാഠപുസ്തകത്തിനപ്പുറം കലാരംഗത്തു കഴിവുതെളിയിച്ച കുട്ടികള്‍ക്ക് റോഡ്ഷോയുടെ ഭാഗമാകാം. മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് വൈകീട്ട് ആറുമണിക്ക് റാസല്‍ഖൈമ ഇന്ത്യന്‍ അസോസിയേഷനിലെത്തി തത്സമയം പേരുകള്‍ റജിസ്റ്റര്‍ ചെയ്യാം.
ആറുമുതല്‍ ഒമ്പതുമണിവരെ നടക്കുന്ന പരിപാടിയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ രാജ്യതലസ്ഥാന നഗരിയിലേക്കുള്ള യാത്രയില്‍ ഇടംനേടും. എട്ടുമുതല്‍ പന്ത്രണ്ടുവരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് റോഡ് ഷോയില്‍ പങ്കെടുക്കാം. ഹിറ്റ് എഫ്എമ്മുമായി ആയി സഹരിച്ചാണ് ഏഷ്യാനെറ്റ് ന്യൂസ് എമിറേറ്റ് തലങ്ങളില്‍ റോഡ് ഷോ സംഘടിപ്പിക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികളുമായുള്ള സംഘം ഈമാസം 24ന് ഡല്‍ഹിയിലേക്ക് യാത്ര തിരിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam