ഏഷ്യാനെറ്റ് ന്യൂസ് പ്രൗഡ് റ്റു ബി ആന്‍ ഇന്ത്യന്‍ റോഡ്ഷോകള്‍ക്ക് യുഎഇയില്‍ തുടക്കമായി

Published : Jan 16, 2019, 09:37 AM IST
ഏഷ്യാനെറ്റ് ന്യൂസ് പ്രൗഡ് റ്റു ബി ആന്‍ ഇന്ത്യന്‍ റോഡ്ഷോകള്‍ക്ക് യുഎഇയില്‍ തുടക്കമായി

Synopsis

പാട്ടും നൃത്തച്ചുവടുകളുമായി പ്രൗഡ് റ്റു ബി ആന്‍ ഇന്ത്യന്‍ റോഡ്ഷോ ആഘോഷമാക്കി മാറ്റുകയാണ് ഗള്‍ഫ് വിദ്യാര്‍ത്ഥികള്‍. പാഠപുസ്തകത്തിനപ്പുറം കലാ സാംസ്കാരിക മേഖലകളില്‍ കഴിവു തെളിയിച്ച കുട്ടികളെ കണ്ടെത്തുകയാണ് റോഡ് ഷോയുടെ ലക്ഷ്യം. 

റാസല്‍ഖൈമ: ഏഷ്യാനെറ്റ് ന്യൂസ് പ്രൗഡ് റ്റു ബി ആന്‍ ഇന്ത്യന്‍ റോഡ്ഷോകള്‍ക്ക് യുഎഇയില്‍ തുടക്കമായി. മൂന്നാം ദിവസമായ ഇന്ന് അബുദാബി കേരള സോഷ്യല്‍ സെന്ററിലാണ്  പരിപാടി

പാട്ടും നൃത്തച്ചുവടുകളുമായി പ്രൗഡ് റ്റു ബി ആന്‍ ഇന്ത്യന്‍ റോഡ്ഷോ ആഘോഷമാക്കി മാറ്റുകയാണ് ഗള്‍ഫ് വിദ്യാര്‍ത്ഥികള്‍. പാഠപുസ്തകത്തിനപ്പുറം കലാ സാംസ്കാരിക മേഖലകളില്‍ കഴിവു തെളിയിച്ച കുട്ടികളെ കണ്ടെത്തുകയാണ് റോഡ് ഷോയുടെ ലക്ഷ്യം. റാസല്‍ഖൈമ ഇന്ത്യന്‍ അസോസിയേഷനില്‍ നടന്ന പരിപാടിയില്‍ അമ്പതിലേറെ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

അബുദാബി എമിറേറ്റിലെ വിദ്യാര്‍ത്ഥികള്‍ക്കായുള്ള റോഡ് ഷോ നാളെ അബുദാബിയിലെ കേരള സോഷ്യല്‍ സെന്ററില്‍ നടക്കും. വൈകുന്നേരം ആറു മണി മുതല്‍ രാത്രി ഒന്‍പത് മണിവരെയാണ് പരിപാടി. എട്ട് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് റോഡ് ഷോയില്‍ പങ്കെടുക്കാം. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികളുമായുള്ള പ്രൗഡ് റ്റു ബി ആന്‍ ഇന്ത്യന്‍ സംഘം ഈ മാസം ഇരുപത്തിനാലാം തിയതി ദില്ലിലേക്ക് പുറപ്പെടും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇന്ത്യന്‍ വാദ്യോപകരണങ്ങള്‍ കൊണ്ട് യുഎഇയുടെ ദേശീയഗാനം
യുഎഇയിൽ വീണ്ടും മഴ; ഏപ്രിൽ 13 വരെ ജാഗ്രതാ നിർദ്ദേശം, മൂടൽമഞ്ഞിനും സാധ്യത