ഏഷ്യാനെറ്റ് ന്യൂസ് പ്രൗഡ് റ്റു ബി ആന്‍ ഇന്ത്യന്‍ റോഡ്ഷോകള്‍ക്ക് യുഎഇയില്‍ തുടക്കമായി

By Web TeamFirst Published Jan 16, 2019, 12:10 AM IST
Highlights

പാഠപുസ്തകത്തിനപ്പുറം കലാ സാംസ്കാരിക മേഖലകളില്‍ കഴിവു തെളിയിച്ച കുട്ടുകളെ കണ്ടെത്തുകയാണ് റോഡ് ഷോയുടെ ലക്ഷ്യം. റാസല്‍ഖൈമ ഇന്ത്യന്‍ അസോസിയേഷനില്‍ നടന്ന പരിപാടിയില്‍ അമ്പതിലേറെ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു

അബുദാബി: ഏഷ്യാനെറ്റ് ന്യൂസ് പ്രൗഡ് റ്റു ബി ആന്‍ ഇന്ത്യന്‍ റോഡ്ഷോകള്‍ക്ക് യുഎഇയില്‍ തുടക്കമായി. രണ്ടാം ദിവസമായ ഇന്ന് അജ്മാന്‍ ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ്സിറ്റി കോളേജിലാണ് പരിപാടി. പാട്ടും നൃത്തച്ചുവടുകളുമായി പ്രൗഡ് റ്റു ബി ആന്‍ ഇന്ത്യന്‍ റോഡ്ഷോ ആഘോഷമാക്കി മാറ്റുകയാണ് ഗള്‍ഫ് വിദ്യാര്‍ത്ഥികള്‍.

പാഠപുസ്തകത്തിനപ്പുറം കലാ സാംസ്കാരിക മേഖലകളില്‍ കഴിവു തെളിയിച്ച കുട്ടുകളെ കണ്ടെത്തുകയാണ് റോഡ് ഷോയുടെ ലക്ഷ്യം. റാസല്‍ഖൈമ ഇന്ത്യന്‍ അസോസിയേഷനില്‍ നടന്ന പരിപാടിയില്‍ അമ്പതിലേറെ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

രണ്ടാം ദിനത്തില്‍ അജ്മാന്‍ മെഡിക്കല്‍ യൂണിവേര്‍സിറ്റി കോളേജിലേക്ക് റോഡ് ഷോയെത്തും. വൈകീട്ട് ആറു മുതല്‍ രാത്രി ഒമ്പതു മണിവരെയാണ് പരിപാടി. 8 മുതല്‍ പന്ത്രണ്ടാം ക്ലാസ്സുവരെയുള്ള കുട്ടികള്‍ക്ക് റോഡ് ഷോയില്‍ പങ്കെടുക്കാം. ഏഷ്യാനെറ്റ് ന്യൂസ് പ്രോഗ്രാം പ്രൊഡ്യൂസര്‍ അനൂപ്, ഹിറ്റ് എഫ് എം പ്രതിനിധി മായാകര്‍ത്താ തുടങ്ങിയവര്‍ രണ്ടരമണിക്കാര്‍ നീണ്ട പരിപാടി നിയന്ത്രിച്ചു.

click me!