കൊവിഡ് പ്രതിരോധത്തില്‍ യുഎഇയ്ക്ക് പിന്തുണയുമായി ആസ്റ്റര്‍ മെഡിസിറ്റി; ഡോക്ടര്‍മാരടങ്ങിയ സംഘം ദുബായിലേക്ക്

By Web TeamFirst Published May 9, 2020, 2:54 PM IST
Highlights

മെഡിസിറ്റിയുടെ ഇന്ത്യയിലെ വിവിധ ആശുപത്രികളിലുള്ള 88 ജീവനക്കാര്‍ യുഎഇയിലേക്ക് യാത്ര തിരിച്ചു.

കൊച്ചി: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി ആസ്റ്റര്‍ മെഡിസിറ്റി ജീവനക്കാര്‍ യുഎഇയിലേക്ക്. മെഡിസിറ്റിയുടെ ഇന്ത്യയിലെ വിവിധ ആശുപത്രികളിലുള്ള 88 ജീവനക്കാരാണ് യുഎഇയിലേക്ക് യാത്ര തിരിച്ചത്. ഡോക്ടര്‍മാരും നഴ്‌സുമാരും അടങ്ങുന്നതാണ് സംഘം. നെടുമ്പാശ്ശേരിയില്‍ നിന്ന് ദുബായ് ആരോഗ്യ വിഭാഗം തയ്യാറാക്കിയ വിമാനത്തിലാണ് യാത്ര. 

അതേസമയം വന്ദേ ഭാരത് മിഷന്‍റെ ഭാഗമായി പ്രവാസികളുമായി മൂന്ന് വിമാനങ്ങള്‍ ഇന്ന് കൊച്ചിയിലെത്തും. മസ്‍കറ്റ്, കുവൈറ്റ്, ദോഹ എന്നിവിടങ്ങളില്‍ നിന്നുള്ള വിമാനങ്ങളാണ് എത്തുന്നത്. മസ്‍കറ്റില്‍ നിന്നുള്ള വിമാനം രാത്രി 8.50 നാണ് എത്തുക. കുവൈറ്റില്‍ നിന്നുള്ളത് രാത്രി 9.15നും ദോഹയില്‍നിന്നുള്ളത് പുലര്‍ച്ചെ 1.30 നുമാണ് എത്തുക.

വരുമാനം നിലച്ചു, കൊവിഡ് ജോലി കൂടി കവരുമോയെന്ന് ആശങ്ക; ജീവിതത്തില്‍ 'പച്ചപ്പ്' തേടി മടങ്ങിയെത്തിയ പ്രവാസികള്‍

അല്‍ നഹ്ദ തീപ്പിടുത്തം; മലയാളികളടക്കം എല്ലാവര്‍ക്കും താമസസൗകര്യമൊരുക്കാന്‍ ഉത്തരവിട്ട് ഷാര്‍ജ ഭരണാധികാരി

click me!