
റിയാദ്: ഡോ. ഔസാഫ് സഈദ് സൗദിയിലെ പുതിയ ഇന്ത്യൻ സ്ഥാനപതി. നിലവിലെ അംബാസഡർ അഹമ്മദ് ജാവേദിന്റെ കാലാവധി ഈമാസം 15നാണ് അവസാനിക്കുന്നത്.
സീഷെൽസിൽ ഇന്ത്യൻ ഹൈക്കമ്മീഷണറായിരുന്ന ഡോ. ഔസാഫ് സഈദിനെയാണ് സൗദിയിലെ പുതിയ ഇന്ത്യൻ സ്ഥാനപതിയായി നിയമിച്ചത്. ഇതുസംബന്ധിച്ചു കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്നലെയാണ് പുറത്തുവന്നത്. ഡോ. ഔസാഫ് നേരത്തെ ജിദ്ദയിൽ ഇന്ത്യൻ കോൺസുൽ ജനറലായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഹജ്ജ് സേവന പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചിരുന്ന കോൺസൽ ജനറൽ എന്ന നിലയിൽ ഇന്ത്യക്കാർക്കിടയിൽ പ്രശംസ നേടിയ ഉദ്യോഗസ്ഥനായിരുന്നു ഡോ. ഔസാഫ് സഈദ്. 1989 ബാച്ച് ഐ.എഫ്.എസുകാരനാണ് അദ്ദേഹം. നിലവിലെ സ്ഥാനപതി അഹമ്മദ് ജാവേദിന്റെ കാലാവധി മാർച്ച് 15ന് അവസാനിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam