ഡ്രൈവിങ് ലൈസൻസ് ഇളവ് കുവൈത്ത് റദ്ദാക്കുന്നു

Published : Mar 08, 2019, 12:13 AM IST
ഡ്രൈവിങ് ലൈസൻസ് ഇളവ് കുവൈത്ത് റദ്ദാക്കുന്നു

Synopsis

ഡ്രൈവർ വിസയിൽ അല്ലാതെ കുവൈത്തിൽ വരുന്നവർക്ക് ഡ്രൈവർ ലൈസൻസ് ലഭിക്കാൻ 600 കുവൈത്ത് ദിനാറിന് മുകളിൽ വരുമാനം ഉണ്ടാകണമെന്നാണ് നിയമം

കുവൈത്ത് സിറ്റി: കുവൈത്തിൽ ഡ്രൈവിങ് ലൈസൻസ് ലഭിക്കാനുള്ള ഇളവിൽ നിന്ന് നേഴ്സുമാരെ  ഒഴിവാക്കി. മുസ്ലിം പള്ളികളിൽ ബാങ്ക് വിളിക്കുന്നവർക്കുള്ള ഇളവുകളും പിൻവലിച്ചു. ഉയർന്ന് വരുന്ന വാഹനപ്പെരുപ്പം കുറയ്ക്കുന്നതിന്റെ ഭാഗമായാണ്  നടപടി.

ഡ്രൈവർ വിസയിൽ അല്ലാതെ കുവൈത്തിൽ വരുന്നവർക്ക് ഡ്രൈവർ ലൈസൻസ് ലഭിക്കാൻ 600 കുവൈത്ത് ദിനാറിന് മുകളിൽ വരുമാനം ഉണ്ടാകണമെന്നാണ് നിയമം. കൂടാതെ രണ്ട് വർഷത്തിലധികം കുവൈത്തിലുണ്ടാവുകയും വേണം. ഇതിൽ രണ്ട് വർഷത്തിൽ കൂടുതൽ കുവൈത്തിൽ ഉണ്ടായിരിക്കണം എന്ന നിബന്ധനയിൽ നിന്ന് നേഴ്സുമാരെയും പള്ളിയിൽ ബാങ്ക് വിളിക്കുന്നവരെയും ഒഴിവാക്കിയിരുന്നു. 

ഇതാണ് സർക്കാർ നിർത്തലാക്കിയത്. നേഴ്സുമാർക്ക് ആശുപത്രിയിൽ നിന്ന് താമസ സ്ഥലത്തേക്ക് വാഹന സൗകര്യം ഉണ്ടന്നും, ബാങ്ക് വിളിക്കുന്നവർ പള്ളികൾക്ക് സമീപം താമസിക്കുന്നതിനാൽ ലൈസൻസ് ആവശ്യമില്ലെന്നുമാണ് അധികൃതരുടെ നിലപാട് . കുവൈത്തിൽ ഉയർന്ന് വരുന്ന വാഹനപ്പെരുപ്പം ഇതു വഴി കുറക്കാൻ കഴിയുമെന്നാണ് കണക്ക് കൂട്ടുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഒരു കിടിലൻ സൂര്യോദയം സ്പോട്ട് കണ്ടാലോ? പോകാം അൽ ഷുഹൂബിലേക്ക്...
സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന വിദേശികൾക്കായി കുവൈത്തിൽ പുതിയ ഓൺലൈൻ സേവനങ്ങൾ, നടപടിക്രമങ്ങൾ കൂടുതൽ എളുപ്പമാകും