
റിയാദ്: സൗദി അറേബ്യയിലേക്ക്(Saudi Arabia) കടത്താന്‍ ശ്രമിച്ച വന്‍ മയക്കുമരുന്ന്(narcotics) ശേഖരം പിടികൂടി. യുഎഇ-സൗദി അതിര്‍ത്തിയായ ബത്ഹ വഴി സൗദിയിലേക്ക് കടത്താന്‍ ശ്രമിച്ച മയക്കമരുന്നാണ് യുഎഇ(UAE) അധികൃതരുടെ സഹകരണത്തോടെ സൗദി നാര്‍ക്കോട്ടിക് സംഘം പിടിച്ചെടുത്തത്.
മയക്കുമരുന്ന് വിഭാഗത്തില്‍പ്പെട്ട ആംഫെറ്റാമൈന്‍ ഗുളികകള്‍, ധാന്യം നിറച്ച ട്രക്കുവഴിയാണ് കടത്താന്‍ ശ്രമിച്ചത്. 1,531,791 ഗുളികകളാണ് പിടിച്ചെടുത്തത്. സംഘത്തില്‍പ്പെട്ട ഒരു സ്വദേശി പൗരനെയും ഒരു സിറിയന്‍ പൗരനെയും പൊലീസ് അറസ്റ്റ് ചെയ്തു. പ്രാഥമിക നിയമനടപടികള്‍ പൂര്‍ത്തിയാക്കി ഇവരെ ജയിലില്‍ അടച്ചതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ഔദ്യോഗിക വക്താവ് മേജര്‍ മുഹമ്മദ് അല്‍ നാജിദി അറിയിച്ചു. കടുത്ത ഉത്തേജനം നല്‍കുന്ന മയക്കുമരുന്ന് വിഭാഗത്തില്‍പ്പെട്ട പൊടിയാണ് ആംഫെറ്റാമൈന്‍. അങ്ങേയറ്റം അപകടകരമായ ഈ മരുന്ന് ഗുളിക രൂപത്തിലും ലഭ്യമാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam