സൗദിയില്‍ മാസ്‌കും സാമൂഹിക അകലവും ഉള്‍പ്പടെ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്

By Web TeamFirst Published Oct 15, 2021, 7:38 PM IST
Highlights

പൊതുസ്ഥലങ്ങള്‍, റെസ്റ്റോറന്റുകള്‍, പൊതുഗതാഗ സംവിധാനങ്ങള്‍, സിനിമ ഹാള്‍ എന്നിവിടങ്ങളില്‍ സാമൂഹിക അകലം പാലിക്കേണ്ടതില്ല. കല്യാണ മണ്ഡപങ്ങളിലെ വിവാഹമുള്‍പ്പെടെയുള്ള ചടങ്ങുകളില്‍ പങ്കെടുക്കാനും നിയന്ത്രണമില്ല.

റിയാദ്: സൗദിയില്‍ മാസ്‌കും സാമൂഹിക അകലവും ഉള്‍പ്പടെ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്. പുതിയ ഇളവ് ഞായറാഴ്ച മുതല്‍ നിലവില്‍ വരും. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമില്ല. എന്നാല്‍ അടച്ചിട്ട സ്ഥലങ്ങളില്‍ നിര്‍ബന്ധമാണ്. എന്നാല്‍ മക്ക, മദീന പള്ളികളിലെ തൊഴിലാളികളും സന്ദര്‍ശകരും മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാണ്.

പൊതുസ്ഥലങ്ങള്‍, റെസ്റ്റോറന്റുകള്‍, പൊതുഗതാഗ സംവിധാനങ്ങള്‍, സിനിമ ഹാള്‍ എന്നിവിടങ്ങളില്‍ സാമൂഹിക അകലം പാലിക്കേണ്ടതില്ല. കല്യാണ മണ്ഡപങ്ങളിലെ വിവാഹമുള്‍പ്പെടെയുള്ള ചടങ്ങുകളില്‍ പങ്കെടുക്കാനും നിയന്ത്രണമില്ല. നിശ്ചിത എണ്ണം പേര്‍ക്ക് മാത്രമേ പങ്കെടുക്കാനാകൂ എന്ന വ്യവസ്ഥ ഒഴിവാക്കി. എല്ലായിടത്തെ പ്രവേശനവും കൊവിഡ് വാക്സിന്‍ രണ്ടുഡോസ് എടുത്തവര്‍ക്ക് മാത്രമായിരിക്കും. തവക്കല്‍ന ആപ്പ് വഴി ആരോഗ്യ പരിശോധനകള്‍ നടപ്പാക്കാത്ത സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുന്നതും അകലം പാലിക്കുന്നതും തുടരും. പൊതു, സ്വകാര്യ സ്ഥാപനങ്ങളില്‍ പ്രവേശിക്കുന്നതിന് ആരോഗ്യമന്ത്രാലയത്തിന്റെ വ്യക്തിഗത വിവരങ്ങള്‍ക്കായുള്ള തവക്കല്‍നാ ആപ് കാണിക്കല്‍ നിര്‍ബന്ധമാണ്


 

click me!