യുഎഇയിലെ കൊറോണ വൈറസ് ബാധ; അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് അധികൃതര്‍

By Web TeamFirst Published Jan 30, 2020, 9:04 PM IST
Highlights

ദുബായ് ഇന്റര്‍നാഷണല്‍ സിറ്റിയില്‍ നിന്നുള്ള വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. വ്യക്തിഗത സുരക്ഷാ സ്യൂട്ടുകള്‍ അണിഞ്ഞ ആരോഗ്യ പ്രവര്‍ത്തകരും പൊലീസ് വാഹനങ്ങളും ഉള്‍പ്പെടുന്ന വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ട്, യുഎഇയില്‍ വീണ്ടും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചുവെന്ന തരത്തിലാണ് പ്രചാരണം നടന്നത്.

ദുബായ്: യുഎഇയിലെ കൊറോണ വൈറസ് ബാധയെക്കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഇക്കാര്യം ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയിലൂടെയടക്കം അധികൃതര്‍ പ്രചരണം നടത്തുന്നുണ്ട്.

ദുബായ് ഇന്റര്‍നാഷണല്‍ സിറ്റിയില്‍ നിന്നുള്ള വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. വ്യക്തിഗത സുരക്ഷാ സ്യൂട്ടുകള്‍ അണിഞ്ഞ ആരോഗ്യ പ്രവര്‍ത്തകരും പൊലീസ് വാഹനങ്ങളും ഉള്‍പ്പെടുന്ന വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ട്, യുഎഇയില്‍ വീണ്ടും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചുവെന്ന തരത്തിലാണ് പ്രചാരണം നടന്നത്. എന്നാല്‍ ഇത് ഒരു പരിശീലന പരിപാടി മാത്രമായിരുന്നുവെന്നും അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ദുബായ് പൊലീസ് അറിയിച്ചു. ഇത്തരം പ്രചരണങ്ങള്‍ തെറ്റാണെന്ന് ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും വ്യക്തമാക്കിയിട്ടുണ്ട്. 

click me!