ഖത്തർ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ലുസൈൽ കൊട്ടാരത്തിന്റെ അങ്കണത്തിൽ നടന്ന അർദയിൽ പങ്കെടുത്ത് അമീർ ശെയ്ഖ് തമീം ബിൻ ഹമദ് അൽ താനി. നിരവധി പൗരന്മാരും ചടങ്ങിൽ പങ്കെടുത്തു.
ദോഹ: ഖത്തർ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ബുധനാഴ്ച ഉച്ചയ്ക്ക് ലുസൈൽ കൊട്ടാരത്തിന്റെ അങ്കണത്തിൽ നടന്ന ഖത്തരി പരമ്പരാഗത വാൾ നൃത്തമായ അർദയിൽ പങ്കെടുത്ത് അമീർ ശെയ്ഖ് തമീം ബിൻ ഹമദ് അൽ താനി.
അമീറിന്റെ വ്യക്തിഗത പ്രതിനിധിയായ ശെയ്ഖ് ജാസിം ബിൻ ഹമദ് അൽ താനി, ശെയ്ഖ് അബ്ദുല്ല ബിൻ ഖലീഫ അൽ താനി എന്നിവരും നിരവധി രാജകുടുംബാംഗങ്ങളും അമീറിനോപ്പം അർദയിൽ പങ്കാളികളായി. ശൂറ കൗൺസിൽ സ്പീക്കർ ഹസ്സൻ ബിൻ അബ്ദുള്ള അൽ ഗാനിം, വിവിധ മന്ത്രിമാർ, വിശിഷ്ട വ്യക്തികൾ, കൂടാതെ നിരവധി പൗരന്മാരും ചടങ്ങിൽ പങ്കെടുത്തു.
Scroll to load tweet…


