ദുബായില്‍ വര്‍ക്ക്ഷോപ്പ് ജീവനക്കാരന്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ചുംബിച്ചെന്ന് പരാതി

Published : Jan 22, 2019, 11:17 PM IST
ദുബായില്‍ വര്‍ക്ക്ഷോപ്പ് ജീവനക്കാരന്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ചുംബിച്ചെന്ന് പരാതി

Synopsis

സംഭവ സമയത്ത് ഡ്യൂട്ടിയില്‍ അല്ലായിരുന്ന ഉദ്യോഗസ്ഥ തന്റെ കാറിന്റെ അറ്റകുറ്റപ്പണികള്‍ക്കായാണ് വര്‍ക് ഷോപ്പിലെത്തിയത്. കാറില്‍ ഇരിക്കുകയായിരുന്ന ഇവരുടെ അടുത്തേക്ക് വന്ന ഇയാള്‍ ഡോര്‍ തുറന്ന് പുറത്തിറങ്ങാന്‍ തന്നെ അനുവദിച്ചില്ലെന്നും കാറിന്റെ ഗ്ലാസ് പരിശോധിക്കാനെന്ന വ്യാജേന ശരീരത്തില്‍ സ്പര്‍ശിച്ചുവെന്നും പരാതിയില്‍ പറയുന്നു. 

ദുബായ്: വര്‍ക്ക്ഷോപ്പ് ജീവനക്കാരന്‍ ദുബായില്‍ പൊലീസ് ഉദ്യോഗസ്ഥയെ ചുംബിച്ചെന്ന് പരാതി. കേസില്‍ ദുബായ് പ്രാഥമിക കോടതിയില്‍ വിചാരണ തുടങ്ങി. 35കാരനായ ഇറാന്‍ പൗരനെയാണ് സംഭവത്തില‍്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

സംഭവ സമയത്ത് ഡ്യൂട്ടിയില്‍ അല്ലായിരുന്ന ഉദ്യോഗസ്ഥ തന്റെ കാറിന്റെ അറ്റകുറ്റപ്പണികള്‍ക്കായാണ് വര്‍ക് ഷോപ്പിലെത്തിയത്. കാറില്‍ ഇരിക്കുകയായിരുന്ന ഇവരുടെ അടുത്തേക്ക് വന്ന ഇയാള്‍ ഡോര്‍ തുറന്ന് പുറത്തിറങ്ങാന്‍ തന്നെ അനുവദിച്ചില്ലെന്നും കാറിന്റെ ഗ്ലാസ് പരിശോധിക്കാനെന്ന വ്യാജേന ശരീരത്തില്‍ സ്പര്‍ശിച്ചുവെന്നും പരാതിയില്‍ പറയുന്നു. മാറി നില്‍ക്കാന്‍ പറഞ്ഞെങ്കിലും ഇത് അനുസരിക്കാന്‍ കൂട്ടാക്കാതിരുന്ന പ്രതി യുവതിയുടെ തോളില്‍ കൈവെച്ചു. ഇത് യുവതി എടുത്ത് മാറ്റിയപ്പോള്‍ പെട്ടെന്ന് തന്നെ കടന്നുപിടിക്കുകയും കവിളില്‍ ചുംബിക്കുകയയുമായിരുന്നെന്നാണ് പരാതി.

ഇതോടെ തന്റെ കാറിന് അറ്റകുറ്റപ്പണി നടത്തേണ്ടെന്ന് പറഞ്ഞ് ഉദ്യോഗസ്ഥ തിരിച്ച് പോകാനൊരുങ്ങി. പ്രതി സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും അതിന് തയ്യാറാവാതെ യുവതി തിരികെ പോവുകയും പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു. കടയിലെ സിസിടിവി ക്യാമറയില്‍ ഇതിന്റെ ദൃശ്യങ്ങള്‍ മുഴുവനും പതിഞ്ഞിട്ടില്ല. പ്രതി, കാറിന്റെ അടുത്ത് നില്‍ക്കുന്നതും വിന്‍ഡോയിലൂടെ അകത്തേക്ക് തലയിടുന്നതും ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. പരാതി ലഭിച്ചതനുസരിച്ച് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. ഇയാള്‍ കുറ്റം നിഷേധിച്ചു. കേസ് ജനുവരി 29ലേക്ക് മാറ്റിവെച്ചിരിക്കുകയാണിപ്പോള്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

യൂറോപ്യൻ രാജ്യമല്ല, ഇത് മഞ്ഞുപെയ്യുന്ന സൗദി അറേബ്യ
മൂ​ന്ന് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേഷം ദേ​ശീ​യ​ ദി​ന പ​രേ​ഡ്​ കോ​ർ​ണി​ഷി​ൽ, പങ്കെടുത്ത് ഖത്തർ അമീർ