
മസ്ക്കറ്റ്: മസ്‌കറ്റിലെ അയ്യപ്പ സേവാ സമിതിയുടെ ആഭിമുഖ്യത്തിൽ മണ്ഡല പൂജ മഹോത്സവം സംഘടിപ്പിച്ചു .ദാർസൈത്ത് ശ്രീകൃഷ്ന ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ ആയിരകണക്കിന് വ്ശ്വസികൾ ആണ് പങ്കെടുത്തത്. ചടങ്ങിന്‍റെ ഭാഗമായി പൂജയും,ദീപാരാധനയും ഭജനും നടന്നു.
പൂർണ കുംഭത്തോടും താലപ്പൊലിയോടും കൂടി അയ്യപ്പ സ്വാമിയെ സ്വീകരിച്ച് ക്ഷേത്രത്തിൽ ൽ കുടിയിരുത്തി ഗണപതി പൂജയോട് കൂടിയാണ് മണ്ഡല പൂജ മഹോത്സവത്തിന് മസ്കറ്റിൽ തുടക്കം കുറിച്ചത്. തുടർന്ന് പഞ്ചവാദ്യ അകമ്പടിയോടു കൂടി അത്തഴ പൂജയും നടന്നു.
ഭജനയോടു കൂടി നടന്ന പടിപൂജയിൽ ആയിരകണക്കിന് വിശ്വാസികൾ ആണ് പങ്കെടുത്തത് . പുഷ്പാഭിഷേകം , പടിപ്പാട്ടു എന്നിവക്ക് ശേഷം ഹരിവരാസനത്തോട് കൂടി നട അടക്കുകയും ചെയ്തു . മണ്ഡല പൂജ മഹോസവത്തിനായി ദാർസൈത് ശ്രീകൃഷ്ന ക്ഷേത്രത്തിൽ താൽക്കാലികമായി ഒരുക്കിയെടുത്ത വേദിയിൽ ആയിരുന്നു ചടങ്ങുകൾ പുരോഗമിച്ചത് . മസ്‌കറ്റിലെ അയ്യപ്പ സേവാ സമതി , തുടർച്ചയായി ഇത് നാലാമത് വർഷമാണ് മണ്ഡല പൂജ നടത്തി വരുന്നത് .
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam