ബാക്ക് ടു സ്‍കൂള്‍; 65 ശതമാനത്തിലേറെ വിലക്കുറവ് പ്രഖ്യാപിച്ച് യൂണിയന്‍ കോപ്

Published : Aug 16, 2022, 05:18 PM IST
ബാക്ക് ടു സ്‍കൂള്‍; 65 ശതമാനത്തിലേറെ വിലക്കുറവ് പ്രഖ്യാപിച്ച് യൂണിയന്‍ കോപ്

Synopsis

മൂന്ന് ബാക്ക് ടു സ്‍കൂള്‍ ക്യാമ്പയിനുകളാണ് യൂണിയന്‍ കോപ് സജ്ജമാക്കിയിരിക്കുന്നത്.

ദുബൈ: പുതിയ സ്‍കൂള്‍ സീസണിന്റെ തുടക്കം പ്രമാണിച്ച് യൂണിയന്‍ കോപ് വാര്‍ഷിക 'ബാക്ക് ടു സ്‍കൂള്‍' പ്രൊമോഷണല്‍ ക്യാമ്പയിനിന് തുടക്കം കുറിച്ചതായി യൂണിയന്‍ കോപ് ഹാപ്പിനെസ് ആന്റ് മാര്‍ക്കറ്റിങ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ഡോ. സുഹൈല്‍ അല്‍ ബസ്‍തകി പറഞ്ഞു. 2022 ഓഗസ്റ്റ് 12ന് ആരംഭിച്ച ആദ്യത്തെ ക്യാമ്പയിനില്‍ നൂറുകണക്കിന് ഉത്പന്നങ്ങള്‍ക്കും സ്‍കൂള്‍ സംബന്ധമായ സാധനങ്ങള്‍ക്കും 65 ശതമാനത്തിലേറെ വിലക്കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഉപഭോക്താക്കള്‍ക്കായി വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന പ്രത്യേക പാക്കേജുകളുടെ ഭാഗമായി മൂന്ന് ബാക്ക് ടു സ്‍കൂള്‍ ക്യാമ്പയിനുകളാണ് സജ്ജമാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഉപഭോക്താക്കളെ വിസ്‍മയിപ്പിക്കാനും അവരുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാനും ഉന്നത ഗുണനിലവാരത്തിലുള്ള ഉത്പന്നങ്ങള്‍ ഏറ്റവും മികച്ച വിലയില്‍ അവര്‍ക്ക് എത്തിക്കുന്നതിനും, രാജ്യത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ ലക്ഷ്യങ്ങള്‍ക്ക് അനുഗുണമായി സമൂഹത്തിലെ എല്ലാ വിഭാഗത്തിലുമുള്ള ജനങ്ങള്‍ക്ക് സേവനം എത്തിക്കുന്നതിനും വേണ്ടി, യൂണിയന്‍കോപ് ആവിഷ്‍കരിക്കുന്ന വാര്‍ഷിക പദ്ധതികളുടെ ഭാഗമാണ് ഈ ക്യാമ്പയിനുകളെന്നും അദ്ദേഹം സൂചിപ്പിച്ചു. ദുബൈയിലെ വിവിധ സ്ഥലങ്ങളിലുള്ള യൂണിയന്‍ കോപ് ശാഖകളില്‍ ഉപഭോക്താക്കളുടെ ഷോപ്പിങ് അനുഭവം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള യൂണിയന്‍ കോപിന്റെ പ്രതിബദ്ധത കൂടിയാണ് വാര്‍ഷിക 'ബാക്ക് ടു സ്കൂള്‍' ക്യാമ്പയിനിലൂടെ വ്യക്തമാവുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആധുനിക വിദ്യാഭ്യാസ രീതിയില്‍ കുട്ടികള്‍ക്ക് ആവശ്യമായ ക്രിയാത്മകമായ ഉത്പന്നങ്ങള്‍ എത്തിക്കുന്നതിലൂടെ ഇത്തവണത്തെ 'ബാക് ടു സ്‍കൂള്‍' ക്യാമ്പയിന്‍ ഏറെ വ്യത്യസ്‍തമാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ആവശ്യമായ നൂറുകണക്കിന് ഉത്പന്നങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഇതിലൂടെ ഉപഭോക്താക്കള്‍ക്ക്, പ്രത്യേകിച്ചും വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും വിദ്യാലയങ്ങള്‍ക്കും ലഭ്യമാവുന്ന സാധ്യതകള്‍ തുടര്‍ച്ചയായി മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുകയുമാണ്.

സ്‍കൂളിലേക്കുള്ള കുട്ടികളുടെ തിരിച്ചുപോക്ക് പ്രമാണിച്ച് ദുബൈയിലുള്ള യൂണിയന്‍ കോപിന്റെ എല്ലാ ശാഖകളിലും ക്യാമ്പയിനുകള്‍ക്ക് തുടക്കം കുറിച്ചെന്ന് അദ്ദേഹം അറിയിച്ചു. 65 ശതമാനത്തിലധികം വിലക്കുറവും ചില ഉത്പന്നങ്ങള്‍ക്ക് 70 ശതമാനം വരെ വിലക്കുറവും ഇതില്‍ ഉള്‍പ്പെടുന്നു. ഉത്പന്നങ്ങളുടെയും സ്കൂള്‍ സ്റ്റേഷനറികളുടെയും വില കുറയ്‍ക്കാനായി യൂണിയന്‍കോപ് വലിയ തുകയാണ് നീക്കിവെച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ തലത്തില്‍ തന്നെ സാമ്പത്തിക രംഗത്ത് വിശിഷ്‍ടമായ സ്ഥാനവും പ്രശസ്‍തിയും യൂണിയന്‍ കോപിനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബിസിനസിന്റെ ചക്രവാളങ്ങള്‍ വികസിപ്പിക്കാനും വളര്‍ച്ചയുടെ പദ്ധതികള്‍ക്ക് അനുസൃതമായുള്ള പ്രൊമോഷണല്‍ ക്യാമ്പയിനുകളും മറ്റ് പരിപാടികളും സംഘടിപ്പിക്കാനും പ്രവര്‍ത്തനം കൂടുതല്‍ ജനസമൂഹങ്ങളിലേക്ക് വ്യാപിപ്പിക്കാനും വാര്‍ഷിക അടിസ്ഥാനത്തിലും പ്രത്യേക കാലയളവുകളിലും മാസ അടിസ്ഥാനത്തിലും ആഴ്ചകളിലും മറ്റുമൊക്കെ പ്രഖ്യാപിക്കുന്ന ഓഫറുകളിലൂടെയുമൊക്കെ ക്രിയാത്മകമായ വഴികള്‍ തെരഞ്ഞെടുക്കാനുള്ള പ്രതിബദ്ധത കൊണ്ടാണ് ഇത് സാധ്യമായത്. ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന ബാക്ക് ടു സ്‍കൂള്‍ ഓഫറുകള്‍ 'സ്‍മാര്‍ട്ട് ഓണ്‍ലൈന്‍ സ്റ്റോര്‍' (ആപ്) വഴിയും ലഭ്യമാവുമെന്നും ഉപഭോക്താക്കളെ സന്തോഷിപ്പിക്കാനുള്ള നയത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

പ്രമുഖ ഇന്ത്യൻ വ്യവസായി യുഎഇയിൽ അന്തരിച്ചു, 'സൂപ്പർമാന്‍റെ' വിയോഗത്തിൽ വേദനയോടെ പ്രവാസ ലോകം
ഇ-കാർഡ് വിൽപ്പനയ്ക്ക് പുതിയ നിയമം; ഉപഭോക്താക്കളുടെ തിരിച്ചറിയൽ വിവരങ്ങൾ ഉറപ്പാക്കണമെന്ന് വാണിജ്യ മന്ത്രാലയം