മൂന്ന് ദിവസം മുമ്പ് നാട്ടിലെത്തിയ പ്രവാസി മലയാളി നിര്യാതനായി

By Web TeamFirst Published Aug 15, 2022, 10:28 PM IST
Highlights

ദീര്‍ഘകാലം ഒമാനിലുണ്ടായിരുന്ന അദ്ദേഹം മത്ര, റുവി, ബര്‍ക്ക എന്നിവിടങ്ങളില്‍ വസ്‍ത്ര വ്യാപാര രംഗത്ത് പ്രവര്‍ത്തിച്ചിരുന്നു. 

മസ്‍കത്ത്: ഒമാനില്‍ നിന്ന് മൂന്ന് ദിവസം മുമ്പ് അവധിക്ക് നാട്ടിലെത്തിയ പ്രവാസി നിര്യാതനായി. മലപ്പുറം തിരൂര്‍ പുറത്തൂര്‍ കാവിലക്കാട് സ്വദേശി ചോന്താം വീട്ടില്‍ ഇബ്രാഹിംകുട്ടിയാണ് മരിച്ചത്. ദീര്‍ഘകാലം ഒമാനിലുണ്ടായിരുന്ന അദ്ദേഹം മത്ര, റുവി, ബര്‍ക്ക എന്നിവിടങ്ങളില്‍ വസ്‍ത്ര വ്യാപാര രംഗത്ത് പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ - എം.എം നസീന. മക്കള്‍ - സി.വി നഫീല്‍, ഷാഹില്‍ (ഇരുവരും മസ്‍കത്തില്‍), ഷാനിബ, ആദില്‍. 

Read also:  പ്രവാസി മലയാളി ഒമാനില്‍ മരിച്ചു

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
കുവൈത്ത് സിറ്റി: കൊല്ലം സ്വദേശിയായ മലയാളി കുവൈത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു. പത്തനാപുരം കുണ്ടയം കണിയന്‍ചിറ പുത്തന്‍വീട്ടില്‍ മസൂദ് റാവുത്തറുടെ മകന്‍ ജലീല് റാവുത്തര്‍ (49) ആണ് മരിച്ചത്. മൂന്ന് മാസം മുമ്പാണ് ജലീല്‍ കുവൈത്തിലെത്തിയത്. 

അങ്കാറ യുണൈറ്റഡ് ഫൈബര്‍ എന്ന കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു. മാതാവ് - സുബൈദാ ബീവി. ഭാര്യ - ഫസീല ബീവി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. ജലീലിന്റെ നിര്യാണത്തില്‍ കൊല്ലം ജില്ലാ പ്രവാസി സമാജം അനുശോചിച്ചു.

ജോലിക്കിടെ കുഴഞ്ഞുവീണ് പ്രവാസി മലയാളി മരിച്ചു
റിയാദ്: ജോലിക്കിടെ കുഴഞ്ഞുവീണ പ്രവാസി മലയാളി ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചു. ജിദ്ദയിലെ റസ്റ്റോറന്റിൽ ജോലിക്കിടെയാണ് ഇദ്ദേഹം കുഴഞ്ഞുവീണത്. മലപ്പുറം എ.ആർ. നഗർ, കൊളപ്പുറം സ്വദേശി തൊട്ടിയിൽ മുഹമ്മദ്‌ അഷ്‌റഫ്‌ (40) ആണ് മരിച്ചത്.

ഞായറാഴ്ച രാവിലെയാണ് ജോലിക്കിടെ അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യമുണ്ടായത്. ഉടനെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. എന്നാല്‍ ജീവൻ രക്ഷിക്കാനായില്ല. പിതാവ് - അബൂബക്കർ തൊട്ടിയിൽ, മാതാവ് - ഫാത്തിമ, ഭാര്യ - കോഴിക്കോട് തിരുത്തിയട് സ്വദേശി സൗദ, മക്കൾ - അഫീഫ് അഷ്‌റഫ്‌, അൽഫിയാ അഷ്‌റഫ്‌, സഹോദരങ്ങൾ: ജമീല മുസ്തഫ മലപ്പുറം, അബ്ദുൽ അസീസ് ജിദ്ദ, മുജീബ് റഹ്മാൻ, ഹസ്സൻ, ഹുസൈൻ (ബഹ്റൈൻ). 

ജിദ്ദ ഈസ്റ്റ്‌ സുലൈമാനിയ സർക്കാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ജിദ്ദയിൽ ഖബറടക്കും. മരണാന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ജിദ്ദ ഐ.സി.എഫ് വെൽഫയർ വിങ് പ്രവർത്തകരായ അബ്ബാസ് ചെങ്ങാനി, ഖലീലുറഹ്മാൻ കൊളപ്പുറം, കരീം മഞ്ചേരി തുടങ്ങിയവർ രംഗത്തുണ്ട്.

click me!