ബഹ്റൈനില്‍ രണ്ടു ദിവസം പൊതു അവധി പ്രഖ്യാപിച്ച് കിരീടാവകാശി; അവധി ആശൂറ പ്രമാണിച്ച്

Published : Jul 10, 2024, 03:44 PM ISTUpdated : Jul 10, 2024, 03:54 PM IST
ബഹ്റൈനില്‍ രണ്ടു ദിവസം പൊതു അവധി പ്രഖ്യാപിച്ച് കിരീടാവകാശി; അവധി ആശൂറ പ്രമാണിച്ച്

Synopsis

ബഹ്റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രി​ൻ​സ് സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫയാണ് ആ​ശൂ​റ അ​വ​ധി സം​ബ​ന്ധി​ച്ച സ​ർ​ക്കു​ല​ർ പു​റ​പ്പെ​ടു​വി​ച്ചത്.

മനാമ: ബഹ്റൈനില്‍ ആശൂറയുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ നടക്കുന്നതിനാല്‍ രണ്ട് ദിവസം പൊതു അവധി പ്രഖ്യാപിച്ചു. ജൂലൈ 16, 17 (ചൊവ്വ, ബുധന്‍) ദിവസങ്ങളിലാണ് പൊതു അവധി പ്രഖ്യാപിച്ചത്. 

ബഹ്റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രി​ൻ​സ് സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫയാണ് ആ​ശൂ​റ അ​വ​ധി സം​ബ​ന്ധി​ച്ച സ​ർ​ക്കു​ല​ർ പു​റ​പ്പെ​ടു​വി​ച്ചത്. ജൂ​ലൈ 16, 17 തീ​യ​തി​ക​ളി​ൽ മ​ന്ത്രാ​ല​യ​ങ്ങ​ൾ​ക്കും പൊ​തു​സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അ​വ​ധി​യാ​യി​രി​ക്കും. ഹിജ്റ വർഷത്തിലെ ആദ്യമാസമായ മുഹറത്തിലെ പത്താം ദിവസമാണ് ആശൂറ എന്ന് പേരിൽ അറിയപ്പെടുന്നത്.

Read Also -  പ്രകൃതി സംരക്ഷണ കേന്ദ്രത്തിൽ കയറി വന്യമൃഗങ്ങളെ വേട്ടയാടി, സസ്യജാലങ്ങൾക്ക് തീയിട്ടു; മൂന്നുപേർ അറസ്റ്റിൽ

ബഹ്റൈനില്‍ ഉച്ചവിശ്രമ നിയമം പ്രാബല്യത്തില്‍

മനാമ: ബഹ്റൈനില്‍ ഉച്ചവിശ്രമ നിയമം ജൂലൈ ഒന്നു മുതല്‍ പ്രാബല്യത്തില്‍. ചൂട് കൂടുന്ന സാഹചര്യത്തില്‍ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനാണ് തീരുമാനം. ഉച്ച മുതല്‍ വൈകുന്നേരം നാലു മണി വരെയാണ് പുറംജോലികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുക. 

സൂ​ര്യപ്രകാശം നേ​രിട്ട് പതിക്കുന്ന രീതിയില്‍ പുറംജോ​ലികള്‍ ചെ​യ്യു​ന്ന​വ​ര്‍ ര​ണ്ടു മാ​സ​ക്കാ​ലം, ഉ​ച്ച​ക്ക് 12 മു​ത​ല്‍ നാ​ലു മ​ണി​വ​രെ ജോ​ലി​യി​ല്‍ നി​ന്ന് വി​ട്ടു​നി​ല്‍ക്ക​ണം. ജൂ​ലൈ ഒ​ന്നു മു​ത​ല്‍ ഓഗസ്റ്റ് 31 വ​രെ​യാ​ണ് നി​യ​ന്ത്ര​ണമുള്ളത്. ചൂ​ട് ഉയരുന്ന ജൂ​ലൈ, ഓഗസ്റ്റ് മാ​സ​ങ്ങ​ളി​ല്‍ പു​റ​ത്ത് സൈ​റ്റു​ക​ളി​ല്‍ ഉ​ച്ച​ക്ക് 12 മു​ത​ല്‍ നാ​ലു​മ​ണി​വ​രെ തൊ​ഴി​ലാ​ളി​ക​ളെ​ക്കൊ​ണ്ട് ജോ​ലി ചെ​യ്യി​ക്കാ​ന്‍ പാ​ടി​ല്ലെ​ന്ന​താ​ണ് മ​ന്ത്രാ​ല​യ​ത്തി​ന്റെ ഉ​ത്ത​ര​വ്. കൂ​ടു​ത​ല്‍ ഉദ്യോഗസ്ഥരെ പ​രി​ശോ​ധ​ന​ക്കാ​യി മ​ന്ത്രാ​ല​യം നി​യ​മി​ക്കും.

ഉച്ചവിശ്രമ നിയമം ലംഘിച്ചാല്‍ 2012 ലെ നിയമം 36 ലെ ആർട്ടിക്കിൾ (192) അനുശാസിക്കുന്ന പ്രകാരം മൂന്ന് മാസം വരെ തടവും കൂടാതെ/അല്ലെങ്കിൽ BD500 മുതൽ BD1000 വരെ പിഴയും ഉൾപ്പെടെയുള്ള ശിക്ഷ ചുമത്താനുള്ള നിയമവും ആർട്ടിക്കിളിൽ ഉണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

രഹസ്യ വിവരം ലഭിച്ചു, താമസസ്ഥലത്ത് റെയ്ഡ്; പിടിച്ചെടുത്തത് ഹെറോയിനും മെത്താംഫെറ്റാമൈനും ഉൾപ്പെടെ ഏഴ് കിലോ ലഹരിമരുന്ന്
റിയാദിലെ ദീർഘകാല പ്രവാസിയും സാമൂഹിക പ്രവർത്തകനുമായ മലയാളി നാട്ടിൽ നിര്യാതനായി