ബഹ്റൈനില്‍ കൊറോണ ബാധിതരുടെ എണ്ണം 26 ആയി

By Web TeamFirst Published Feb 26, 2020, 7:56 PM IST
Highlights

ചൊവ്വാഴ്ച മാത്രം രാജ്യത്ത് ഒന്‍പത് പേര്‍ക്ക് കൊറോണ വൈറസ് ബാധ കണ്ടെത്തിയിരുന്നു. ഇവരെല്ലാം ഷാര്‍ജ. ദുബായ് എന്നീ വിമാനത്താവളങ്ങള്‍ വഴി ബഹ്റൈനിലെത്തിയവരായിരുന്നു. ദുബായ്, ഷാര്‍ജ വിമാനത്താവളങ്ങളില്‍ നിന്ന് ബഹ്റൈനിലേക്കുള്ള എല്ലാ സര്‍വീസുകളും താത്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ ബഹ്റൈന്‍ സിവില്‍ ഏവിയേഷന്‍ അതോരിറ്റി ഉത്തരവിട്ടിരുന്നു. 

മനാമ: ബഹ്റൈനില്‍ ഇന്ന് മൂന്ന് പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 26 ആയി. ഇറാനില്‍ നിന്ന് നേരിട്ടല്ലാത്ത വിമാനങ്ങളില്‍ ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ മൂന്ന് ബഹ്റൈനി സ്ത്രീകള്‍ക്കാണ് ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചത്.

ചൊവ്വാഴ്ച മാത്രം രാജ്യത്ത് ഒന്‍പത് പേര്‍ക്ക് കൊറോണ വൈറസ് ബാധ കണ്ടെത്തിയിരുന്നു. ഇവരെല്ലാം ഷാര്‍ജ. ദുബായ് എന്നീ വിമാനത്താവളങ്ങള്‍ വഴി ബഹ്റൈനിലെത്തിയവരായിരുന്നു. ദുബായ്, ഷാര്‍ജ വിമാനത്താവളങ്ങളില്‍ നിന്ന് ബഹ്റൈനിലേക്കുള്ള എല്ലാ സര്‍വീസുകളും താത്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ ബഹ്റൈന്‍ സിവില്‍ ഏവിയേഷന്‍ അതോരിറ്റി ഉത്തരവിട്ടിരുന്നു. രോഗബാധിത രാജ്യങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാരെ ബഹ്റൈന്‍ വിമാനത്താവളത്തില്‍ പ്രത്യേക സ്ഥലത്തേക്ക് മാറ്റിയ ശേഷം വിശദമായ പരിശോധനയാണ് നടത്തുന്നത്. ഫെബ്രുവരി മാസം ഇറാനില്‍ പോയിരുന്നവര്‍ സ്വമേധയാ പരിശോധനകള്‍ക്ക് വിധേയമാകണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. 

click me!