ബഹ്റൈനില്‍ സ്കൂളുകള്‍ക്ക് രണ്ടാഴ്ച അവധി; കൊറോണ പ്രതിരോധ നടപടികള്‍ക്ക് അംഗീകാരം

Published : Feb 26, 2020, 06:28 PM IST
ബഹ്റൈനില്‍ സ്കൂളുകള്‍ക്ക് രണ്ടാഴ്ച അവധി; കൊറോണ പ്രതിരോധ നടപടികള്‍ക്ക് അംഗീകാരം

Synopsis

ആവശ്യാനുസരണം മാസ്‍കുകള്‍, സാനിറ്റൈസറുകള്‍ തുടങ്ങിയവ വിതരണം ചെയ്യുക, ആവശ്യമായ സാധനങ്ങള്‍ സാധാരണ വിലയ്ക്ക് തന്നെ ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ ആവശ്യമായ വിപണി ഇടപെടലുകള്‍, ആരോഗ്യ മന്ത്രാലയം വഴി ആവശ്യാനുസരണം മരുന്നുകളും ജീവനക്കാരെയും എത്തിക്കുക തുടങ്ങിയ തീരുമാനങ്ങളെടുത്തു. 

മനാമ: ഗള്‍ഫ് മേഖലയില്‍ കൊറോണ വൈറസ് പരക്കുന്ന പശ്ചാത്തലത്തില്‍ ഇതിനെ പ്രതിരോധിക്കുന്നതിനുള്ള ഒന്‍പത് നിര്‍ദേശങ്ങള്‍ക്ക് ബഹ്റൈന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കി. കഴിഞ്ഞ ദിവസം ചേര്‍ന്ന പ്രതിവാര സമ്മേളനത്തില്‍ ആറ് മണിക്കൂറോളം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് നിര്‍ദേശങ്ങള്‍ക്ക് അംഗീകാരം നല്‍കിയത്. തുടര്‍ന്ന് ഇവ ക്യാബിനറ്റിന്റെ അടിയന്തര പരിഗണനയ്ക്ക് വിട്ടു.

ആവശ്യാനുസരണം മാസ്‍കുകള്‍, സാനിറ്റൈസറുകള്‍ തുടങ്ങിയവ വിതരണം ചെയ്യുക, ആവശ്യമായ സാധനങ്ങള്‍ സാധാരണ വിലയ്ക്ക് തന്നെ ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ ആവശ്യമായ വിപണി ഇടപെടലുകള്‍, ആരോഗ്യ മന്ത്രാലയം വഴി ആവശ്യാനുസരണം മരുന്നുകളും ജീവനക്കാരെയും എത്തിക്കുക തുടങ്ങിയ തീരുമാനങ്ങളെടുത്തു. ഇതോടൊപ്പം ഇപ്പോള്‍ ഇറാനില്‍ കുടുങ്ങിയ ബഹ്റൈനികള്‍ക്ക് രോഗബാധയുണ്ടാവാതിരിക്കാനുള്ള നടപടികള്‍ കൈക്കൊള്ളണമെന്നും നാട്ടിലേക്ക് മടങ്ങുന്നതുവരെയുള്ള അവരുടെ താമസ ചിലവ് സര്‍ക്കാര്‍ വഹിക്കണമെന്നും എം.പിമാര്‍ ആവശ്യമുന്നയിച്ചു. ഇതിനോടകം ഇറാനില്‍ രോഗം ബാധിച്ച ബഹ്റൈനികള്‍ക്ക് ആവശ്യമായ പരിചരണം ഉറപ്പുവരുത്തണമെന്നും നിര്‍ദേശമുണ്ടായി.

രാജ്യത്തെ സ്കൂളുകളിലെയും സര്‍വകലാശാലയകളിലെയും അധ്യയനം ഒരു മാസത്തേക്ക് നിര്‍ത്തിവെയ്ക്കണമെന്ന് പാര്‍ലമെന്റ് ആവശ്യപ്പെട്ടു. നിര്‍ദേശത്തിന് മന്ത്രിസഭ ഉടനടി അംഗീകാരം നല്‍കിയെങ്കിലും കാലാവധി രണ്ടാഴ്ചയിലേക്ക് ചുരുക്കി. രോഗികളെ പാര്‍പ്പിച്ചിരിക്കുന്ന കേന്ദ്രങ്ങള്‍ ജനവാസ മേഖലകളില്‍ നിന്ന് മാറ്റണമെന്നും ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചേരുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കണമെന്നും എംപിമാര്‍ ആവശ്യപ്പെട്ടു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അഭിമാനാർഹമായ 54 വർഷങ്ങൾ, ദേശീയ ദിനം വിപുലമായി ആഘോഷിക്കാൻ ബഹ്റൈൻ, രാജ്യത്ത് പൊതു അവധി
സൗദി അറേബ്യയിൽ തിമിർത്തുപെയ്ത് മഴ, റോഡുകളിൽ വെള്ളക്കെട്ട്, നിരവധി വാഹനങ്ങൾ മുങ്ങി