കര്‍ശന പരിശോധന; ഒരാഴ്ചക്കിടെ നാടുകടത്തിയത് 183 അനധികൃത താമസക്കാരെ

By Web TeamFirst Published Mar 26, 2024, 2:35 PM IST
Highlights

നാ​ഷ​നാ​ലി​റ്റി, പാ​സ്​​പോ​ർ​ട്ട്​ ആ​ൻ​ഡ് റെ​സി​ഡ​ൻ​റ്​​സ്​ അ​ഫ​യേ​ഴ്സ്, വാ​ണി​ജ്യ, വ്യ​വ​സാ​യ മ​ന്ത്രാ​ല​യം, വി​വി​ധ പൊ​ലീ​സ്​ ഡ​യ​റ​ക്​​ട​റേ​റ്റു​ക​ൾ എ​ന്നി​വ​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​യി​രു​ന്നു പ​രി​ശോ​ധ​ന​ക​ൾ.

മനാമ: ബഹ്‌റൈനില്‍ നിന്ന് ഒരാഴ്ചക്കിടെ 183 അനധികൃത താമസക്കാരെ നാടുകടത്തിയതായി എല്‍എംആര്‍എ. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ സംയുക്ത പരിശോധനകളും നടത്തി. പരിശോധനകളില്‍ താമസ, തൊഴില്‍ വിസ നിയമങ്ങള്‍ ലംഘിച്ച 85 പേരെ പിടികൂടി. 

തൊഴില്‍, താമസ വിസ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് കഴിയുന്നവരെ പിടികൂടുന്നതിനുള്ള ശ്രമങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പരിശോധനകള്‍ നടത്തിയത്. ആകെ 567 പരിശോധനകളാണ് ഒരാഴ്ചക്കിടെ നടത്തിയത്. നാ​ഷ​നാ​ലി​റ്റി, പാ​സ്​​പോ​ർ​ട്ട്​ ആ​ൻ​ഡ് റെ​സി​ഡ​ൻ​റ്​​സ്​ അ​ഫ​യേ​ഴ്സ്, വാ​ണി​ജ്യ, വ്യ​വ​സാ​യ മ​ന്ത്രാ​ല​യം, വി​വി​ധ പൊ​ലീ​സ്​ ഡ​യ​റ​ക്​​ട​റേ​റ്റു​ക​ൾ എ​ന്നി​വ​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​യി​രു​ന്നു പ​രി​ശോ​ധ​ന​ക​ൾ.

(പ്രതീകാത്മക ചിത്രം)

Read Also -  സൗദിയിൽ മലയാളി സംഘത്തിന്‍റെ വാൻ അപകടത്തിൽപ്പെട്ട് തിരുവനന്തപുരം സ്വദേശി മരിച്ചു, രണ്ട് മലയാളികൾക്ക് പരിക്ക്

ഒരാഴ്ച നീണ്ട പരിശോധന; കുവൈത്തില്‍ കണ്ടെത്തിയത് 20,391 ട്രാഫിക് നിയമലംഘനങ്ങൾ  

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഒരാഴ്ച നീണ്ട ട്രാഫിക് പരിശോധനയില്‍ 20,391 ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടെത്തി. മേജർ ജനറൽ യൂസഫ് അൽ ഖദ്ദയുടെ നേതൃത്വത്തിലാണ് ട്രാഫിക് സെക്ടർ ഒരാഴ്ച നീണ്ട ട്രാഫിക്ക് പരിശോധന ക്യാമ്പയിൻ നടത്തിയത്. മാർച്ച് ഒമ്പത് മുതൽ 15 വരെ ആറ് ഗവർണറേറ്റുകളിൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻറുകള്‍ നടത്തിയ ക്യാമ്പയിനുകളിലാണ് 20,391 ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടെത്തിയത്. 

142 വാഹനങ്ങളും 70 സൈക്കിളുകളും ഉടമകളോ ഡ്രൈവർമാരോ ഗുരുതരമായ നിയമലംഘനം നടത്തിയതിനാൽ പിടിച്ചെടുക്കുകയും ചെയ്തു. വിവിധ കുറ്റകൃത്യങ്ങൾ ചെയ്തതിന് നിയമപ്രകാരം തിരയുന്ന 12 പേരാണ് പിടിയിലായിട്ടുള്ളത്. കാലാവധി കഴിഞ്ഞ റെസിഡൻസി പെർമിറ്റ് കൈവശമുള്ള ഒമ്പത് പ്രവാസികൾ, ലൈസൻസില്ലാതെ വാഹനമോടിച്ചതിന് 23 പ്രായപൂർത്തിയാകാത്തവർ, ഗുരുതരമായ ഗതാഗത നിയമലംഘനം നടത്തിയ 57 വ്യക്തികൾ എന്നിവരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. കുറ്റകൃത്യങ്ങൾക്കായി ഉപയോഗിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ട 28 വാഹനങ്ങളും പിടിച്ചെടുത്തു. ശുവൈഖിലെ വർക്ക്ഷോപ്പുകളിലും പരിശോധനകൾ നടന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

click me!