ഒപ്പമുണ്ടായിരുന്ന ജോൺ തോമസ്, സജീവ് കുമാർ എന്നിവരെ പരിക്കുകളോടെ അഫീഫ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

റിയാദ്: സൗദി അറേബ്യയിലെ റിയാദ് പ്രവിശ്യയിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു. മറ്റ് രണ്ട് മലയാളികൾക്ക് പരിക്കേറ്റു. ഖസീം പ്രവിശ്യയിലെ ഉനൈസയിൽ നിന്ന് അഫീഫിലേക്ക് പോയ മലയാളി സംഘം സഞ്ചരിച്ച വാൻ അപകടത്തിൽപ്പെട്ട് തിരുവനന്തപുരം പേട്ട ഭഗത് സിങ് റോഡ് അറപ്പുര ഹൗസിൽ മഹേഷ്കുമാർ തമ്പിയാണ് (55) മരിച്ചത്. 

ഒപ്പമുണ്ടായിരുന്ന ജോൺ തോമസ്, സജീവ് കുമാർ എന്നിവരെ പരിക്കുകളോടെ അഫീഫ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 30 വർഷത്തിലധികമായി ഉനൈസയിൽ ജോലി ചെയ്യുന്ന മഹേഷ് കുമാർ ഒമ്പത് വർഷമായി നാട്ടിൽ പോയിട്ടില്ല. അവിവാഹിതനാണ്. അമ്മ: സരസമ്മ. നാല് സഹോദരങ്ങൾ. അപകടവിവരമറിഞ്ഞ് ‘കനിവ്’ ജീവകാരുണ്യ കൂട്ടായ്‌മ പ്രവർത്തകരായ ബി. ഹരിലാൽ, നൈസാം തൂലിക എന്നിവർ അഫീഫിലെത്തി.

Read Also-  റിയാദ് എയർപ്പോർട്ടിൽ നിന്നുള്ള സർവീസ് ഓപ്പറേഷൻ അവസാനിപ്പിക്കാൻ ഈ വിമാന കമ്പനി, വരുന്നൂ പുതിയ എയര്‍ലൈൻ

ഇന്ത്യൻ വിദ്യാർഥി ലണ്ടനിൽ ട്രക്കിടിച്ച് മരിച്ചു; അപകടം സൈക്കിളിൽ പോകുന്നതിനിടെ 

ലണ്ടന്‍: വീട്ടിലേക്ക് സൈക്കിളില്‍ പോകുന്നതിനിടെ ഇന്ത്യന്‍ വിദ്യാര്‍ത്ഥി ലണ്ടനില്‍ ട്രക്കിടിച്ച് മരിച്ചു. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ ബിഹേവിയർ മാനേജ്മെന്‍റിൽ ഗവേഷണം നടത്തിയിരുന്ന ചെയിസ്ത കൊച്ചാറാണ് (33) മരിച്ചത്. 

ഈ മാസം 19ന് രാത്രി 8.30 ഓടെയാണ് സംഭവം ഉണ്ടായത്. അപകടം നടന്ന വേളയിൽ ഭർത്താവ് പ്രശാന്ത് മുമ്പിലുണ്ടായിരുന്നതിനാല്‍ രക്ഷാപ്രവർത്തനത്തിന് എത്തിയെങ്കിലും ചെയിസ്ത സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. നേരത്തെ നീതി ആയോഗിൽ പ്രവർത്തിച്ചിട്ടുള്ള ചെയിസ്തയുടെ മരണ വിവരം നീതി ആയോഗിന്‍റെ മുൻ സിഇഒ അമിതാഭ് കാന്താണ് സമൂഹ മാധ്യമത്തിലൂടെ അറിയിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...