Asianet News MalayalamAsianet News Malayalam

ബഹ്റൈനില്‍ മയക്കുമരുന്ന് വില്‍പനയ്‍ക്ക് പിടിയിലായ 12 യുവാക്കള്‍ക്കെതിരെ നടപടി തുടങ്ങി

സംഘത്തെക്കുറിച്ച് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്. 35 വയസുകാരനായ യുവാവ് മയക്കുമരുന്ന് വില്‍പന നടത്തുന്നുവെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ രണ്ട് മാസത്തോളം താന്‍ അന്വേഷണം നടത്തിയതായി അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയെ അറിയിച്ചു. 

Drugs gang 12 go on trial in Bahrain for selling and possessing narcotics
Author
Manama, First Published Oct 22, 2021, 11:21 PM IST

മനാമ: ബഹ്റൈനില്‍ (Bahrain) മയക്കുമരുന്ന് കൈവശം വെച്ചതിനും വില്‍പന നടത്തിയതിനും (selling and possessing narcotics) പിടിയിലായ 12 യുവാക്കള്‍ക്കെതിരെ വിചാരണ തുടങ്ങി. 11 സ്വദേശികളും ഒരു വിദേശിയും അടങ്ങുന്ന മയക്കുമരുന്ന് സംഘത്തെ കഴിഞ്ഞ ദിവസമാണ് ഹൈ ക്രിമിനല്‍ കോടതിയില്‍ (High Criminal Court) ഹാജരാക്കിയത്. പ്രതികളില്‍ എല്ലാവരും കോടതിയില്‍ കുറ്റം നിഷേധിച്ചു.

സംഘത്തെക്കുറിച്ച് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്. 35 വയസുകാരനായ യുവാവ് മയക്കുമരുന്ന് വില്‍പന നടത്തുന്നുവെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ രണ്ട് മാസത്തോളം താന്‍ അന്വേഷണം നടത്തിയതായി അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയെ അറിയിച്ചു. ഹാഷിഷ് ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകളും ഡോക്ടര്‍മാരുടെ കുറിപ്പടിയോടെ മാത്രം ലഭ്യമാവുന്ന ചില മയക്കുമരുന്നുകളും പ്രതികള്‍ വിറ്റിരുന്നതായി കോടതി രേഖകള്‍ പറയുന്നു. 35 വയസുകാരനായ പ്രധാന പ്രതിയെയും അയാളുടെ കൂട്ടുകാരെയും നിരീക്ഷിച്ച ശേഷമാണ് അറസ്റ്റ് ചെയ്‍തതെന്ന് പൊലീസ് പറഞ്ഞു. മൂന്ന് ഡോക്ടര്‍മാരുടെ സഹായത്തോടെ അവരുടെ കുറിപ്പടികള്‍ ഉപയോഗിച്ചാണ് സംഘം ചില മയക്കുമരുന്നുകള്‍ വാങ്ങിയിരുന്നതെന്നും പൊലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ ഇവര്‍ക്കെതിരെ മതിയായ തെളിവുകളില്ലാത്തതിനാല്‍ പ്രതി ചേര്‍ത്തില്ല.

Follow Us:
Download App:
  • android
  • ios