വിദേശ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ ബഹ്റൈൻ തിരികെ കൊണ്ടുവരുന്നു

By Web TeamFirst Published Apr 14, 2020, 2:06 PM IST
Highlights
പ്രത്യേക വിമാനങ്ങളിൽ  അഞ്ച് തവണയായി പൗരന്മാരെ ഇവിടെയെത്തിച്ചിട്ടുണ്ട്. ബഹ്റൈനിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പൗരന്മാർ  വിദേശകാര്യ മന്ത്രാലവുമായോ  അതാത് രാജ്യങ്ങളിലെ ബഹ്റൈൻ എംബസി യുമായോ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു. 
മനാമ: വിവിധ രാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്ന പൗരന്മാരെ ബഹ്റൈൻ തിരിച്ച് കൊണ്ടു വരുന്നു.  യുഎഇ, ഒമാൻ, ജോർദാൻ ,തുർക്കി, ഈജിപത് എന്നീ രാജ്യങ്ങളിൽ കുടുങ്ങിയവരെ  കഴിഞ്ഞ ദിവസം ഗൾഫ് എയർ വഴി ബഹ്റൈനിലെത്തിച്ചു. ഏറ്റവുമധികം വൈറസ് ബാധിച്ച ഇറാനിൽ നിന്ന് ഒരു മാസമായി പൗരന്മാരെ കൊണ്ടുവരുന്നത് തുടരുകയാണ്. 

പ്രത്യേക വിമാനങ്ങളിൽ  അഞ്ച് തവണയായി പൗരന്മാരെ ഇവിടെയെത്തിച്ചിട്ടുണ്ട്. ബഹ്റൈനിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പൗരന്മാർ  വിദേശകാര്യ മന്ത്രാലവുമായോ  അതാത് രാജ്യങ്ങളിലെ ബഹ്റൈൻ എംബസി യുമായോ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു. ലണ്ടൻ, പാരിസ്, ഫ്രാങ്ക്ഫർട്ട്, മനില എന്നിവിടങ്ങളിൽ നിന്ന് മടങ്ങാൻ ആഗ്രഹിക്കുന്നവർക്കായി പ്രത്യേക സർവീസ് നടത്തുന്നുണ്ടെന്ന് ഗൾഫ് എയർ അറിയിച്ചു.
click me!