ദേശീയ ദിനത്തിന്റെ നിറവില്‍ ബഹ്‌റൈന്‍; രാജ്യമെങ്ങും ആഘോഷം

Published : Dec 17, 2022, 09:20 PM ISTUpdated : Dec 17, 2022, 11:06 PM IST
ദേശീയ ദിനത്തിന്റെ നിറവില്‍ ബഹ്‌റൈന്‍; രാജ്യമെങ്ങും ആഘോഷം

Synopsis

സഖീര്‍ പാലസില്‍ നടന്ന ദേശീയ ദിനാഘോഷത്തില്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ സന്ദേശം നല്‍കി. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയും പാലസിലെ ആഘോഷ ചടങ്ങില്‍ പങ്കെടുത്തു.

മനാമ: ബഹ്‌റൈന്റെ 51-ാമത് ദേശീയ ദിനം രാജ്യമെങ്ങും ആഘോഷമാക്കി. കൊവിഡ് ഭീഷണിയില്‍ നിന്നും മുക്തമായ സാഹചര്യത്തില്‍ രാജ്യത്താകെ വിപുലമായ പരിപാടികളോടെയാണ് ദേശീയ ദിനം ആഘോഷിച്ചത്. ആവേശത്തോടെയാണ് ജനങ്ങളും ദേശീയ ദിനാഘോഷങ്ങളില്‍ പങ്കുചേര്‍ന്നത്.

സഖീര്‍ പാലസില്‍ നടന്ന ദേശീയ ദിനാഘോഷത്തില്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ സന്ദേശം നല്‍കി. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയും പാലസിലെ ആഘോഷ ചടങ്ങില്‍ പങ്കെടുത്തു. രാജ്യത്തെ ജനങ്ങളുടെ ക്ഷേമവും ഐശ്വര്യവും ഉറപ്പാക്കാന്‍ സ്വീകരിച്ച നടപടികളെ ഹമദ് രാജാവ് പ്രശംസിച്ചു. മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് രാജ്യം മുഖ്യ പരിഗണനയാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

വിവിധ മന്ത്രാലയങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ അതോറിറ്റികള്‍, ക്ലബ്ബുകള്‍, ഗവര്‍ണറേറ്റുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പ്രവാസി സംഘടനങ്ങള്‍ എന്നിവയും വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു കൊണ്ട് ദേശീയ ദിനം ആഘോഷിച്ചു. രക്തദാന ക്യാമ്പ്, മെഡിക്കല്‍ ക്യാമ്പ്, കലാപരിപാടികള്‍ എന്നിങ്ങനെ വ്യത്യസ്ത പരിപാടികളാണ് ചില പ്രവാസി സംഘടനകള്‍ സംഘടിപ്പിച്ചത്. 

Read More -  പ്രവാസി നിയമലംഘകരെ പിടികൂടാനായി വ്യാപക പരിശോധനകള്‍ തുടരുന്നു

ബഹ്‌റൈനില്‍ വിവിധ കുറ്റകൃത്യങ്ങള്‍ക്ക് ജയില്‍ ശിക്ഷ അനുഭവിക്കുന്ന 361 തടവുകാര്‍ക്ക് മോചനം നല്‍കാന്‍ ഭരണാധികാരി ഹമദ് രാജാവ് ഉത്തരവിട്ടിരുന്നു. ബഹ്‌റൈന്‍ ദേശീയ ദിനം, ഹമദ് രാജാവ് അധികാരമേറ്റതിന്റെ വാര്‍ഷികം എന്നിവ പ്രമാണിച്ചാണ് തടവുകാര്‍ക്ക് മോചനം നല്‍കുന്നത്. ഇതിലൂടെ മോചിപ്പിക്കപ്പെടുന്ന തടവുകാര്‍ക്ക് സമൂഹവുമായി വീണ്ടും ഇടപെടാനും രാജ്യത്തിന്റെ വികസനത്തില്‍ പങ്കാളികളാകാനുമുള്ള അവസരമാണ് ലഭിക്കുന്നത്. 

Read More - ബഹ്‌റൈനില്‍ കാറും ബൈക്കുകളും കൂട്ടിയിടിച്ച് അപകടം; രണ്ടു പേര്‍ക്ക് പരിക്ക്

യുഎഇയുടെ 51-ാമത് ദേശീയ ദിനത്തോട് അനുബന്ധിച്ച് നിരവധി തടവുകാര്‍ക്ക് ഭരണാധികാരികള്‍ മോചനം നല്‍കിയിരുന്നു. ജയിലില്‍ കഴിയുന്ന 1,530 തടവുകാരെ മോചിപ്പിക്കാനാണ് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവിട്ടത്. വിവിധ കേസുകളില്‍പ്പെട്ട തടവുകാരെയാണ് വിട്ടയ്ക്കുന്നത്. മോചിപ്പിക്കപ്പെടുന്ന തടവുകാരുടെ കടബാധ്യതകള്‍ തീര്‍ക്കാനും അദ്ദേഹം ഉത്തരവിട്ടിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിസ ലഭിക്കാൻ ഏജൻസിക്ക് പണം നൽകി, ഒമാനിലെത്തിയപ്പോൾ പാസ്പോർട്ട് കൈക്കലാക്കി ചൂഷണം, ഹേമന്ദിനും ജൈഫറിനും തുണയായി പ്രവാസി ലീഗൽ സെൽ
ഖത്തറിൽ റോബോടാക്സി പരീക്ഷണം, പൊതുജനങ്ങൾക്ക് യാത്ര ചെയ്യാൻ അവസരം