ഒരു ബൈക്കിന്റെ ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് മുമ്പിലുള്ള കാറില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് ഒരു ബൈക്കുമായും കൂട്ടിയിടിച്ചു.  

മനാമ: ബഹ്‌റൈനില്‍ കാറും രണ്ട് ബൈക്കുകളും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ബൈക്ക് യാത്രക്കാരായ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ശൈഖ് ഖലീഫ ബിന്‍ സല്‍മാന്‍ ഹൈവേയില്‍ ശനിയാഴ്ച രാവിലെയാണ് അപകടം ഉണ്ടായത്.

സ്വദേശി യുവാക്കള്‍ക്ക് അപകടത്തില്‍ പരിക്കേറ്റത്. ഒരു ബൈക്കിന്റെ ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് മുമ്പിലുള്ള കാറില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് ഒരു ബൈക്കുമായും കൂട്ടിയിടിച്ചു. രണ്ട് ബൈക്കുകളും ഓടിച്ചിരുന്ന യുവാക്കള്‍ക്ക് പരിക്കേറ്റു. ഇവരെ സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സില്‍ പ്രവേശിപ്പിച്ചു. രണ്ടുപേര്‍ക്കും നിരവധി പരിക്കുകളുണ്ട്. ബൈക്കുകള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചു. അപകടത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. 

Read More - ഉടമ അറിയാതെ കാര്‍ എടുത്തുകൊണ്ടുപോയ സുഹൃത്ത് വരുത്തിവെച്ചത് 13 ലക്ഷത്തിന്റെ ട്രാഫിക് ഫൈന്‍; കേസ് കോടതിയില്‍

കഴിഞ്ഞ ആഴ്ച ബഹ്‌റൈനില്‍ ട്രാഫിക് നിയമം ലംഘിച്ച് എതിര്‍ദിശയില്‍ വാഹനമോടിച്ച യുവാവിനെ അറസ്റ്റ് ചെയ്തിരുന്നു. ഗള്‍ഫ് പൗരനാണ് ട്രാഫിക് നിയമലംഘനത്തിന് അറസ്റ്റിലായത്. മനാമയിലെ ഒരു റോഡിലൂടെയാണ് ഇയാള്‍ വാഹനം ഓടിച്ചത്. എതിര്‍ ദിശയില്‍ വാഹനമോടിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ പിടികൂടിയതെന്ന് ട്രാഫിക് പ്രോസിക്യൂഷന്‍ മേധാവി അറിയിച്ചു. വ്യക്തികള്‍ക്കും വസ്തുവകകള്‍ക്കും ഭീഷണി ഉയര്‍ത്തുന്ന രീതിയിലാണ് യുവാവ് വാഹനമോടിച്ചതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

Read More -  ക്ലിനിക്കില്‍ ട്രെയിനിങ്ങിന് എത്തിയ യുവതികള്‍ക്ക് നേരെ ലൈംഗികാതിക്രമം; പ്രവാസി ഡോക്ടര്‍ക്ക് ജയില്‍ശിക്ഷ

റെഡ് സിഗ്നനല്‍ മറികടന്ന് അപകടകരമായി വാഹനം ഓടിച്ച പ്രവാസിക്ക് ജയില്‍ ശിക്ഷയും വിധിച്ചിരുന്നു. ഇയാള്‍ക്ക് ഒരു മാസത്തെ ജയില്‍ ശിക്ഷയും 100 ദിനാര്‍ പിഴയും (21,000ല്‍ അധികം ഇന്ത്യന്‍ രൂപ) കോടതി ശിക്ഷ വിധിച്ചു. ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ ബഹ്റൈനില്‍ നിന്ന് നാടുകടത്തണമെന്നും കോടതി ഉത്തരവിട്ടു. ഡ്രൈ ഡോക് ഹൈവേയിലൂടെ രാത്രിയില്‍ റെഡ് സിഗ്നല്‍ ലംഘിച്ച് ട്രക്ക് ഓടിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പെട്ടതോടെയാണ് അന്വേഷണം നടത്തി ഇയാളെ അറസ്റ്റ് ചെയ്‍തത്.