
മനാമ: നിയമസഭാ തിരഞ്ഞെടുപ്പിലെ ഗംഭീര വിജയത്തിന് ശേഷം കോൺഗ്രസിൽ ഉടലെടുത്ത മുഖ്യമന്ത്രി തർക്കത്തിനിടെ വിഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി പ്രവാസി കോൺഗ്രസ് പ്രവർത്തകർ. കേരളത്തിലെ സാധാരണക്കാരായ കോൺഗ്രസ് പ്രവർത്തകരിൽ ഭൂരിപക്ഷവും വിഡി സതീശനൊപ്പമാണ്. ഗൾഫ് രാജ്യങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. ബഹ്‌റൈനിലെ വിവിധ യുഡിഎഫ് സംഘടനാ നേതാക്കൾ വിഡി സതീശന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തിറങ്ങി.
സോഷ്യൽ മീഡിയയിലൂടെ മാത്രം പ്രതികരിച്ചിരുന്ന പ്രവാസികൾ ഇത്തവണ നേരിട്ട് പ്രതിഷേധവുമായി ഇറങ്ങുന്നത് ആദ്യമായാണ്. ഇന്ത്യൻ ഡിലൈറ്റിൽ ചേർന്ന യോഗത്തിൽ അനസ് റഹീം, ബ്ലസ്സൻ മാത്യു, ധനേഷ് മുരളി, ജലീൽ മല്ലപ്പള്ളി, ബേസിൽ നെല്ലിമറ്റം, അബ്രഹാം സാമൂവൽ, ഫാസിൽ വട്ടോളി, അലൻ ഐസക്, പ്രൊഫ. ഷെമിലി പി ജോൺ, മുബീന മൻഷീർ, ലത്തീഫ് കോളിക്കൽ, അജി പി ജോയ്, ഷബീർ മുക്കൻ, ഷംഷാദ് കാക്കൂർ, നവാസ് കുണ്ടറ തുടങ്ങിയവർ നേതൃത്വം നൽകി. ഏകദേശം 40ഓളം പ്രവർത്തകർ യോഗത്തിൽ പങ്കെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam