പത്ത് ലക്ഷം കൊവിഡ് ബൂസ്റ്റര്‍ ഡോസുകള്‍ വിതരണം ചെയ്ത് ബഹ്‌റൈന്‍

Published : Aug 20, 2022, 11:51 AM ISTUpdated : Aug 20, 2022, 12:00 PM IST
പത്ത് ലക്ഷം കൊവിഡ് ബൂസ്റ്റര്‍ ഡോസുകള്‍ വിതരണം ചെയ്ത് ബഹ്‌റൈന്‍

Synopsis

ഫൈസര്‍ വാക്‌സിനോ സിനോഫാമോ ആണ് ബൂസ്റ്റര്‍ ഡോസായി നല്‍കിയത്. 

മനാമ: ബഹ്‌റൈനില്‍ ഇതുവരെ വിതരണം ചെയ്തത് പത്ത് ലക്ഷം കൊവിഡ് ബൂസ്റ്റര്‍ ഡോസുകള്‍. ഓഗസ്റ്റ് 19 രാത്രി വരെയുള്ള കണക്കുകള്‍ പ്രകാരം 1,000,279 കൊവിഡ് ബൂസ്റ്റര്‍ ഡോസുകളാണ് രാജ്യത്ത് വിതരണം ചെയ്തത്. ഫൈസര്‍ വാക്‌സിനോ സിനോഫാമോ ആണ് ബൂസ്റ്റര്‍ ഡോസായി നല്‍കിയത്. 

രാജ്യത്ത് ആകെ  1,239,882 പേരാണ് കൊവിഡ് വാക്‌സിന്റെ രണ്ട് ഡോസുകള്‍ സ്വീകരിച്ചിട്ടുള്ളത്. 1,224,919 പേര്‍ വാക്‌സിന്റെ ഒരു ഡോസ് എങ്കിലും സ്വീകരിച്ചിട്ടുള്ളവരാണ്. 2020ലെ സെന്‍സസ് പ്രകാരം 17 ലക്ഷമാണ് ബഹ്‌റൈനിലെ ജനസംഖ്യ.  10,396,647 ആര്‍ ടി പിസിആര്‍ ടെസ്റ്റുകളും രാജ്യത്ത് നടത്തിയിട്ടുണ്ട്.

27 വയസുകാരനായ പ്രവാസി മലയാളി സ്വിമ്മിങ് പൂളില്‍ മരിച്ച നിലയില്‍

അതേസമയം  മങ്കിപോക്‌സിനെതിരെയുള്ള വാക്‌സിനു വേണ്ടി ബഹ്‌റൈനില്‍ പ്രീ-രജിസ്‌ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്. പരിമിതമായ സ്റ്റോക്ക് വാക്‌സിന്‍ മാത്രമാണ് രാജ്യത്തുള്ളത്. അതിനാല്‍ മുന്‍ഗണനാ ക്രമത്തിലാണ് വാക്‌സിന്‍ വിതരണം ചെയ്യുകയെന്ന് അധികൃതര്‍ അറിയിച്ചു. 

വാക്‌സിന്‍ എടുക്കാന്‍ താല്‍പ്പര്യമുള്ള പൗരന്മാര്‍ക്കും താമസക്കാര്‍ക്കും അടുത്ത ഘട്ടത്തില്‍ വാക്‌സിന്‍ സൗജന്യമായി നല്‍കും. healthalert.gov.bh എന്ന വെബ്‌സൈറ്റ് വഴിയോ 444 എന്ന ഹോട്ട്‌ലൈന്‍ നമ്പരില്‍ വിളിച്ചോ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും രജിസ്റ്റര്‍ ചെയ്യാം. മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഉയര്‍ന്ന രോഗവ്യാപന സാധ്യതയുള്ളവര്‍ക്കും വാക്‌സിന്‍ ആദ്യ ഘട്ടത്തില്‍ വിതരണം ചെയ്യും. ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശങ്ങളുടെയും മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തില്‍ പരിശോധന, ഐസൊലേഷന്‍, ചികിത്സ എന്നിവയുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിച്ചതായി ബഹ്‌റൈന്‍ മന്ത്രാലയം അറിയിച്ചു. 

ലീവ് എടുക്കാന്‍ വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയ പ്രവാസിക്ക് ജയില്‍ ശിക്ഷയും നാടുകടത്തലും

പ്രവാസികള്‍ക്ക് ഫാമിലി, വിസിറ്റ് വിസകള്‍ അനുവദിക്കുന്നത് താത്കാലികമായി നിര്‍ത്തി 

കുവൈത്ത് സിറ്റി: പ്രവാസികള്‍ക്ക് ഫാമിലി, വിസിറ്റ് വിസകള്‍ അനുവദിക്കുന്നത് കുവൈത്തില്‍ താത്കാലികമായി നിര്‍ത്തിവെച്ചു. ഇനി ഒരു അറിയിപ്പുണ്ടാകുന്നതു വരെ ഫാമിലി, വിസിറ്റ് വിസകള്‍ അനുവദിക്കേണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച നിര്‍ദേശം ആഭ്യന്തര മന്ത്രാലയം, രാജ്യത്തെ ആറ് ഗവര്‍ണറേറ്റുകളിലെയും റെസിഡന്‍സ് അഫയേഴ്‍സ് ഡിപ്പാര്‍ട്ട്മെന്റുകള്‍ക്ക് നല്‍കി.

നേരത്തെ തന്നെ ഫാമിലി വിസകള്‍ അനുവദിക്കപ്പെട്ടവര്‍ക്ക് പുതിയ നിയന്ത്രണം ബാധകമാവുകയില്ല.ഓണ്‍ലൈനായി വിസ്‍ക്ക് അപേക്ഷിക്കുന്ന ഡോക്ടര്‍മാരെയും യൂറോപ്യന്‍ പൗരന്മാരെയും ഈ തീരുമാനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.  

 


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആകാശത്തും കേരളത്തിന് അവഗണന! ദുബായിൽ നിന്ന് കേരളത്തിലേക്കുള്ള ഏക എയർ ഇന്ത്യ സർവീസ് അവസാനിപ്പിക്കാൻ നീക്കം, പകരം എയർ ഇന്ത്യ എക്സ്രസ്സ്
ബിഗ് ടിക്കറ്റ് 2025-ൽ നൽകിയത് 299 മില്യൺ ദിർഹത്തിന്റെ സമ്മാനങ്ങൾ