ലൈറ്റിങ് ഉപകരണത്തിനുള്ളില്‍ ഒളിപ്പിച്ച് വന്‍ മയക്കുമരുന്ന് കടത്ത്; പിടിച്ചെടുത്തത് 81,000 ലഹരി ഗുളികകള്‍

By Web TeamFirst Published Aug 20, 2022, 9:49 AM IST
Highlights

81,568  ലഹരി ഗുളികകളാണ് പിടിച്ചെടുത്തത്. ഇവയ്ക്ക് ആകെ 13.25 കിലോഗ്രാം ഭാരമുണ്ട്.

ദോഹ: ഖത്തറില്‍ വന്‍ ലഹരിമരുന്ന് വേട്ട. ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച വന്‍തോതിലുള്ള ലഹരി ഗുളികകളാണ് ഖത്തറിലെ എയര്‍ കാര്‍ഗോ ആന്റ് പ്രൈവറ്റ് എയര്‍പോര്‍ട്ട്സ് കസ്റ്റംസിന് കീഴിലുള്ള പോസ്റ്റല്‍ കണ്‍സൈന്‍മെന്റ്‍സ് വിഭാഗം അധികൃതര്‍ പിടിച്ചെടുത്തത്.  81,568  ലഹരി ഗുളികകളാണ് പിടിച്ചെടുത്തത്. ഇവയ്ക്ക് ആകെ 13.25 കിലോഗ്രാം ഭാരമുണ്ട്. ലൈറ്റിങ് ഉപകരണത്തിനുള്ളില്‍ ഒളിപ്പിച്ചാണ് ലഹരി ഗുളികകള്‍ കടത്തിയത്. പിടിച്ചെടുത്ത ലഹരി വസ്തുക്കളും പ്രതിയെയും തുടര്‍ നിയമ നടപടികള്‍ക്കായി ആഭ്യന്തര മന്ത്രാലയത്തിലെ ലഹരിവിരുദ്ധ വിഭാഗത്തിന് കൈമാറി. 

സമാന രീതിയില്‍ കഴിഞ്ഞ ദിവസം വിദേശത്തു നിന്ന് ലഹരി ഗുളികകള്‍ ഖത്തറിലേക്ക് കടത്താനുള്ള ശ്രമം കസ്റ്റംസ് അധികൃതര്‍ പരാജയപ്പെടുത്തിയിരുന്നു. കുട്ടികളുടെ കളിപ്പാട്ടങ്ങള്‍ രാജ്യത്തേക്ക് കൊണ്ടുവന്ന ഒരു പാര്‍സലിലായിരുന്നു ലഹരി ഗുളികകള്‍ ഒളിപ്പിച്ചിരുന്നത്. ഖത്തറിലെ എയര്‍ കാര്‍ഗോ ആന്റ് പ്രൈവറ്റ് എയര്‍പോര്‍ട്ട്സ് കസ്റ്റംസിന് കീഴിലുള്ള പോസ്റ്റല്‍ കണ്‍സൈന്‍മെന്റ്‍സ് വിഭാഗമാണ് ലഹരി ഗുളികകള്‍ പിടിച്ചെടുത്തത്.

വിശദമായ പരിശോധനയില്‍ രണ്ട് തരത്തിലുള്ള ലഹരി ഗുളികകള്‍ കളിപ്പാട്ടങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ചിട്ടുണ്ടെന്ന് കസ്റ്റംസ് കണ്ടെത്തുകയായിരുന്നു. ഒരു വിഭാഗത്തില്‍ പെടുന്ന 560 ലഹരി ഗുളികകളും മറ്റൊരു തരത്തിലുള്ള 289 ഗുളികകളുമാണ് കണ്ടെടുത്തത്. ഇവയുടെ ചിത്രങ്ങള്‍ കസ്റ്റംസ് അധികൃതര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിടുകയും ചെയ്‍തു.

ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച യാത്രക്കാരന്‍ വിമാനത്താവളത്തില്‍ പിടിയിലായി

നിലം തുടയ്‍ക്കുന്ന മോപ്പുകളില്‍ ലഹരി ഗുളികകള്‍ ഒളിപ്പിച്ച് കടത്ത്

റിയാദ്: സൗദി അറേബ്യയിലേക്ക് ലഹരി വസ്‍തുക്കള്‍ കടത്താനുള്ള ശ്രമം അധികൃതര്‍ പരാജയപ്പെടുത്തി. ജിദ്ദ ഇസ്ലാമിക് പോര്‍ട്ടില്‍ കൊണ്ടുവന്ന 22,50,000 ആംഫിറ്റമിന്‍ ഗുളികകളാണ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ (GDNC) ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്.

സൗദിയിൽ ടിപ്പർ ലോറിയും ബസും കൂട്ടിയിടിച്ചു; 10​ പേർക്ക് പരിക്ക്​

നിലം തുടയ്‍ക്കാന്‍ ഉപയോഗിക്കുന്ന മോപ്പുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി ഗുളികകള്‍. സൗദി സക്കാത്ത്, ടാക്സ് ആന്റ് കസ്റ്റംസ് അതോറ്റിയുടെ സഹകരണത്തോടെയായിരുന്നു പരിശോധനകള്‍. തുറമുഖത്ത് എത്തിയ മോപ്പുകള്‍ ഏറ്റുവാങ്ങാനെത്തിയ ഒരു സിറിയന്‍ സ്വദേശിയെ അധികൃതര്‍ അറസ്റ്റ് ചെയ്‍തു. റിയാദിലാണ് ഇയാള്‍ താമസിച്ചിരുന്നത്. തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി ഇയാളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ടെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

click me!