ഇറാനില്‍ നിന്നും ഇറാഖില്‍ നിന്നും പൗരന്മാരെ തിരിച്ചുവിളിച്ച് ബഹ്റൈന്‍

By Web TeamFirst Published May 19, 2019, 12:22 PM IST
Highlights

അമേരിക്ക ഗള്‍ഫ് മേഖലയില്‍ സൈനിക വിന്യാസം ശക്തമാക്കിയിട്ടുണ്ട്. കൂടുതല്‍ യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും അമേരിക്ക സജ്ജീകരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തിലാണ് ബഹ്റൈന്‍ ഇറാനിലേക്കും ഇറാഖിലേക്കുമുള്ള യാത്ര നിരോധിക്കുന്നത്.

മനാമ: സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ ഇറാനിലേക്കും ഇറാഖിലേക്കുമുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് ബഹ്‍റൈന്‍ തങ്ങളുടെ പൗരന്മാരോട് ആവശ്യപ്പെട്ടു. ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം ശനിയാഴ്ച ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയെന്ന് വാര്‍ത്താ എജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

അമേരിക്ക ഗള്‍ഫ് മേഖലയില്‍ സൈനിക വിന്യാസം ശക്തമാക്കിയിട്ടുണ്ട്. കൂടുതല്‍ യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും അമേരിക്ക സജ്ജീകരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തിലാണ് ബഹ്റൈന്‍ ഇറാനിലേക്കും ഇറാഖിലേക്കുമുള്ള യാത്ര നിരോധിക്കുന്നത്. രണ്ട് രാജ്യങ്ങളിലെയും നയതന്ത്ര കാര്യാലയങ്ങളില്‍ അത്യാവശ്യമുള്ള ജീവനക്കാരെ മാത്രം നിലനിര്‍ത്തി മറ്റുള്ളവരെ അമേരിക്കയും തിരിച്ചുവിളിച്ചിരുന്നു. ഇപ്പോള്‍ ഇറാനിലും ഇറാഖിലും തുടരുന്ന ബഹ്റൈന്‍ പൗരന്മാര്‍ ഉടന്‍ രാജ്യത്തേക്ക് മടങ്ങണമെന്ന് നിര്‍ദേശിച്ച അധികൃതര്‍ ഇതിനായി പ്രത്യേക ഹെല്‍പ് ലൈന്‍ നമ്പറുകളും നല്‍കിയിട്ടുണ്ട്.

click me!