ഒമാനില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്; പൊലീസ് ജാഗ്രതാ നിര്‍ദേശം നല്‍കി

By Web TeamFirst Published May 19, 2019, 10:32 AM IST
Highlights

അറേബ്യൻ ഉപദ്വീപിന്റെ പടിഞ്ഞാറൻ ഭാഗത്ത്  രൂപംകൊണ്ട ന്യൂനമർദ്ദമാണ് ഒമാനിൽ മഴ പെയ്യാനുള്ള കാരണം. ഞായർ, തിങ്കൾ  ദിവസങ്ങളിൽ ന്യൂനമർദത്തിന്റെ ആഘാതം കൂടുതലായി അനുഭവപെടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡയറക്ടർ ജനറൽ ഡോ.ജുമാ ബിൻ സൈദ് അൽ മസ്കരി  വാർത്താകുറിപ്പിൽ  വ്യകതമാക്കി.

മസ്കത്ത്: രാജ്യത്ത് വരും ദിവസങ്ങളിൽ  കനത്ത മഴയ്ക്ക് സാധ്യതയെന്ന്  ഒമാൻ  കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നലെ മുതൽ  ഒമാന്റെ  പർവത നിരകളിലും മറ്റ് ഉൾപ്രദേശങ്ങളിലും മഴ പെയ്തു തുടങ്ങിയതായി റിപ്പോർട്ടുകളുണ്ട്. ജനങ്ങൾ ജാഗ്രത  പാലിക്കണമെന്ന്  റോയൽ ഒമാന്‍ പോലീസ് അറിയിച്ചു. 

അറേബ്യൻ ഉപദ്വീപിന്റെ പടിഞ്ഞാറൻ ഭാഗത്ത്  രൂപംകൊണ്ട ന്യൂനമർദ്ദമാണ് ഒമാനിൽ മഴ പെയ്യാനുള്ള കാരണം. ഞായർ, തിങ്കൾ  ദിവസങ്ങളിൽ ന്യൂനമർദത്തിന്റെ ആഘാതം കൂടുതലായി അനുഭവപെടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡയറക്ടർ ജനറൽ ഡോ.ജുമാ ബിൻ സൈദ് അൽ മസ്കരി  വാർത്താകുറിപ്പിൽ  വ്യകതമാക്കി. നിലവിൽ ഉപദീപിന്റെ  പടിഞ്ഞാറു ഭാഗത്തു കേന്ദ്രികരിച്ചിരിക്കുന്ന  ന്യൂനമർദം, ഇന്ന് മുതൽ  ഒമാനെ ബാധിച്ചു തുടങ്ങും.

രാജ്യത്തിന്റെ എല്ലാ മേഖലകളിലും  മഴ പ്രതീക്ഷിക്കുന്നുവെങ്കിലും, അൽ ഹാജർ പർവത നിരകൾ, അൽ വുസ്ത, ദോഫാർ  എന്നി പ്രദേശങ്ങളിൽ ആയിരിക്കും കൂടുതൽ മഴ ലഭിക്കാൻ  സാധ്യതയുള്ളത്. മഴ ശക്തമായാൽ പ്രധാന നിരത്തുകളിലേക്ക്, തോടുകളും വെള്ളക്കെട്ടുകളും കരകവിഞ്ഞ് ഒഴുകുമെന്നതിനാല്‍ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് റോയൽ ഒമാൻ പോലീസിന്റെ അറിയിപ്പിൽ പറയുന്നു. കടലിൽ ശക്തമായ തിരമാല  രൂപപെടാൻ സാധ്യതയുള്ളതിനാൽ  മത്സ്യബന്ധനം നിർത്തിവെയ്ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക്  ട്വിറ്റര്‍  ഇന്‍സ്റ്റഗ്രാം യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യു. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്ഫോമുകള്‍ പിന്തുടരുക.

 

click me!