ബഹ്‌റൈനില്‍ 361 തടവുകാര്‍ക്ക് മോചനം നല്‍കാന്‍ ഭരണാധികാരിയുടെ ഉത്തരവ്

Published : Dec 15, 2022, 09:18 PM ISTUpdated : Dec 15, 2022, 10:35 PM IST
 ബഹ്‌റൈനില്‍ 361 തടവുകാര്‍ക്ക് മോചനം നല്‍കാന്‍ ഭരണാധികാരിയുടെ ഉത്തരവ്

Synopsis

മോചിപ്പിക്കപ്പെടുന്ന തടവുകാര്‍ക്ക് സമൂഹവുമായി വീണ്ടും ഇടപെടാനും രാജ്യത്തിന്റെ വികസനത്തില്‍ പങ്കാളികളാകാനുമുള്ള അവസരമാണ് ലഭിക്കുന്നത്.

മനാമ: ബഹ്‌റൈനില്‍ വിവിധ കുറ്റകൃത്യങ്ങള്‍ക്ക് ജയില്‍ ശിക്ഷ അനുഭവിക്കുന്ന 361 തടവുകാര്‍ക്ക് മോചനം നല്‍കാന്‍ ഭരണാധികാരി ഹമദ് രാജാവ് ഉത്തരവിട്ടു. ബഹ്‌റൈന്‍ ദേശീയ ദിനം, ഹമദ് രാജാവ് അധികാരമേറ്റതിന്റെ വാര്‍ഷികം എന്നിവ പ്രമാണിച്ചാണ് തടവുകാര്‍ക്ക് മോചനം നല്‍കുന്നത്. ഇതിലൂടെ മോചിപ്പിക്കപ്പെടുന്ന തടവുകാര്‍ക്ക് സമൂഹവുമായി വീണ്ടും ഇടപെടാനും രാജ്യത്തിന്റെ വികസനത്തില്‍ പങ്കാളികളാകാനുമുള്ള അവസരമാണ് ലഭിക്കുന്നത്.

Read More - ജോലി ചെയ്തിരുന്ന കടയിലൂടെ മയക്കുമരുന്ന് വിറ്റു; പ്രവാസി അറസ്റ്റില്‍

യുഎഇയുടെ 51-ാമത് ദേശീയ ദിനത്തോട് അനുബന്ധിച്ച് നിരവധി തടവുകാര്‍ക്ക് ഭരണാധികാരികള്‍ മോചനം നല്‍കിയിരുന്നു. ജയിലില്‍ കഴിയുന്ന 1,530 തടവുകാരെ മോചിപ്പിക്കാനാണ് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവിട്ടത്. വിവിധ കേസുകളില്‍പ്പെട്ട തടവുകാരെയാണ് വിട്ടയ്ക്കുന്നത്. മോചിപ്പിക്കപ്പെടുന്ന തടവുകാരുടെ കടബാധ്യതകള്‍ തീര്‍ക്കാനും അദ്ദേഹം ഉത്തരവിട്ടു.

മോചനം ലഭിക്കുന്ന തടവുകാര്‍ക്ക് പുതിയ ജീവിതം ആരംഭിക്കാനും തങ്ങളുടെ ഭാവിയെ കുറിച്ച് വീണ്ടും ചിന്തിക്കാനും കുടുംബത്തെ സേവിക്കാനും സമൂഹത്തിന് സംഭാവനകള്‍ നല്‍കാനും അവസരം കൊടുക്കാനാണ് ഈ തീരുമാനം. അതേസമയം ദേശീയ ദിനം പ്രമാണിച്ച് യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി എമിറേറ്റിലെ 333 തടവുകാര്‍ക്ക് മോചനം നല്‍കാന്‍ ഉത്തരവിട്ടിരുന്നു.

Read More -  ലഗേജില്‍ കഞ്ചാവുമായി വിമാനത്താവളത്തില്‍ പിടിയിലായ പ്രവാസി യുവതിക്ക് 15 വര്‍ഷം തടവ്

153 തടവുകാര്‍ക്ക് മോചനം നല്‍കാന്‍ യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ഷര്‍ഖിയും ഉത്തരവിട്ടിരുന്നു.  ദുബായിൽ 1040 തടവുകാരെയാണ് മോചിപ്പിക്കാന്‍ ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മംക്തും ഉത്തരവിട്ടത്. അജ്മാൻ ഭരണാധികാരി ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുവൈമി 111 തടവുകാരെയാണ് മോചിപ്പിച്ചത്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ബിഗ് ടിക്കറ്റ് റേസ് വീക്കെൻഡിൽ നൽകിയത് 560,000 ദിർഹം സമ്മാനം
രഹസ്യ വിവരം ലഭിച്ചു, താമസസ്ഥലത്ത് റെയ്ഡ്; പിടിച്ചെടുത്തത് ഹെറോയിനും മെത്താംഫെറ്റാമൈനും ഉൾപ്പെടെ ഏഴ് കിലോ ലഹരിമരുന്ന്