
റിയാദ്: വിദേശ വ്യവസായികളെ വരവേൽക്കാൻ സൗദി അറേബ്യയിൽ ഇനി നിക്ഷേപ മന്ത്രാലയം. സൽമാൻ രാജാവ് പ്രഖ്യാപിച്ച പുതിയ മൂന്ന് മന്ത്രാലയങ്ങളിൽ ഒന്ന് നിക്ഷേപ മന്ത്രാലയമാണ്. നിലവിൽ അതോറിറ്റികളായി പ്രവർത്തിക്കുന്ന വിവിധ വകുപ്പുകളെയാണ് പുതുതായി മൂന്ന് മന്ത്രായങ്ങളാക്കി ഉയർത്തിയത്.
വിദേശ വ്യവസായ സംരംഭങ്ങളടക്കം രാജ്യത്തെ നിക്ഷേപ കാര്യങ്ങളുടെ ചുമതല വഹിക്കുന്ന സൗദി ജനറൽ ഇൻവെസ്റ്റ്മെൻറ് അതോറിറ്റിയാണ് (സാഗിയ) നിക്ഷേപ മന്ത്രാലയമാക്കി മാറ്റിയത്. ഇൻവെസ്റ്റ്മെൻറ് മിനിസ്ട്രി എന്നാണ് പേര്. സ്പോർട്സ് അതോറിറ്റി, സ്പോർട്സ് മന്ത്രാലയമായി. ടൂറിസം അതോറിറ്റി ടൂറിസം മന്ത്രാലയവുമായി. അതേസമയം സൗദി സിവിൽ സർവീസ് മന്ത്രാലയത്തെ തൊഴിൽ സാമൂഹിക വികസന മന്ത്രാലയത്തിൽ ലയിപ്പിച്ചു. മാനവ വിഭവ, സാമൂഹിക ക്ഷേമ മന്ത്രാലയം എന്നായിരിക്കും ഈ മന്ത്രാലയത്തിന്റെ പുതിയ പേരെന്നും
രാജവിജ്ഞാപനത്തിൽ പറയുന്നു.
സിവിൽ സർവീസ് മന്ത്രാലയം ഇല്ലാതായതോടെ സിവിൽ സർവീസ് വകുപ്പു മന്ത്രി സുലൈമാൻ അബ്ദുല്ല അൽഹംദാനെ തൽസ്ഥാനത്ത് നിന്ന് ഒഴിവാക്കി. തൊഴിൽ മന്ത്രി എൻജി. സുലൈമാൻ അൽരാജ്‌ഹിക്കായിരിക്കും മാനവ വിഭവ, സാമൂഹിക ക്ഷേമ മന്ത്രാലയത്തിെൻറ ചുമതല. സാഗിയ മേധാവിയായിരുന്ന ഇബ്രാഹിം അബ്ദുറഹ്മാൻ അൽഉമറിനെയും തൽസ്ഥാനത്ത് നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സ്പോർട്സ് മന്ത്രാലയത്തിനെ്ൻറെ ചുമതല അമീർ അബ്ദുൽ അസീസ് ബിൻ തുർക്കിക്കായിരിക്കുമെന്നും രാജ വിജ്ഞാപനത്തിൽ പറയുന്നു.
വാർത്താവിതരണ വകുപ്പുമന്ത്രി തുർക്കി അൽശബാനയെ തൽസ്ഥാനത്ത് നിന്ന് മാറ്റി വാണിജ്യ മന്ത്രി ഡോ. മാജിദ് അൽഖസബിയെ വാർത്തവിതരണ വകുപ്പു ചുമതല കൂടി ഏൽപിച്ചു. അഹമ്മദ് ബിൻ അഖീൽ അൽഖതീബാണ് പുതിയ ടൂറിസം മന്ത്രി. ഖാലിദ് ബിൻ അബ്ദുൽ അസിസ് അൽഫാലിഹ് നിക്ഷേപ മന്ത്രിയും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam