ലേബര്‍ ക്യാമ്പിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നിര്‍ദ്ദേശം നല്‍കി ബഹ്‌റൈന്‍ പ്രധാനമന്ത്രി

By Web TeamFirst Published Aug 12, 2020, 12:36 PM IST
Highlights

ലേബര്‍ ക്യാമ്പുകളില്‍ അമിതമായി ആളുകള്‍ താമസിക്കുന്നത് തടഞ്ഞ് പൗരന്മാരുടെയും പ്രവാസികളുടെയും സുരക്ഷ ഉറപ്പാക്കുകയാണ് നടപടികളുടെ ലക്ഷ്യം.

മനാമ: ലേബര്‍ ക്യാമ്പുകളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ബഹ്‌റൈന്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫയുടെ നിര്‍ദ്ദേശം. ലേബര്‍ ക്യാമ്പുകളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും റെസിഡന്‍ഷ്യല്‍ ഏരിയകളിലെ അനധികൃത പാര്‍പ്പിടങ്ങള്‍ തടയാനും പ്രധാനമന്ത്രി ബന്ധപ്പെട്ട വകുപ്പുകളോട് ആവശ്യപ്പെട്ടു. പൊ​തു​മ​രാ​മ​ത്ത്​, മു​നി​സി​പ്പാ​ലി​റ്റി കാ​ര്യ, ന​ഗ​രാ​സൂ​ത്ര​ണ മ​ന്ത്രാ​ല​യം, തൊ​ഴി​ൽ, സാ​മൂ​ഹി​ക ക്ഷേ​മ മ​ന്ത്രാ​ല​യം എന്നീ വകുപ്പുകള്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.

ലേബര്‍ ക്യാമ്പുകളുടെ ലൈസന്‍സ്, നിയന്ത്രണങ്ങള്‍, ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ എന്നിവ സംബന്ധിച്ച് മന്ത്രിസഭയ്ക്ക് സമഗ്രമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുമരാമത്ത് മന്ത്രാലയത്തോട് നിര്‍ദ്ദേശിച്ചു. ലേബര്‍ ക്യാമ്പുകളില്‍ അമിതമായി ആളുകള്‍ താമസിക്കുന്നത് തടഞ്ഞ് പൗരന്മാരുടെയും പ്രവാസികളുടെയും സുരക്ഷ ഉറപ്പാക്കുകയാണ് നടപടികളുടെ ലക്ഷ്യം. മാനദണ്ഡങ്ങള്‍ പാലിക്കാത്ത തൊഴിലാളി പാര്‍പ്പിടങ്ങള്‍ കണ്ടെത്തി നിയമലംഘകര്‍ക്ക് പരിഹാര നടപടികള്‍ക്കുള്ള നോട്ടീസ് നല്‍കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

ഇഖാമ കാലാവധി കഴിഞ്ഞവരും ഹുറൂബ് കേസില്‍പ്പെട്ടവരുമായ 3581 ഇന്ത്യക്കാര്‍ക്ക് എക്‌സിറ്റ് വിസ നല്‍കി
 

click me!