ബഹ്‌റൈനില്‍ പ്രതിദിന കൊവിഡ് കേസുകളില്‍ വന്‍ വര്‍ധന

Published : May 24, 2021, 08:44 AM ISTUpdated : May 24, 2021, 08:56 AM IST
ബഹ്‌റൈനില്‍ പ്രതിദിന കൊവിഡ് കേസുകളില്‍ വന്‍ വര്‍ധന

Synopsis

അഞ്ച് സ്വദേശി പുരുഷന്‍മാരും നാല് സ്വദേശി സ്ത്രീകളും രണ്ട് പ്രവാസി പുരുഷന്‍മാരുമാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

മനാമ: ബഹ്‌റൈനില്‍ ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തത് രാജ്യത്തെ  ഉയര്‍ന്ന പ്രതിദിന കൊവിഡ് കേസുകള്‍. 3,177 പേര്‍ക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. 1,548 പേര്‍ രോഗമുക്തരായി. 11 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

അഞ്ച് സ്വദേശി പുരുഷന്‍മാരും നാല് സ്വദേശി സ്ത്രീകളും രണ്ട് പ്രവാസി പുരുഷന്‍മാരുമാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം  820 ആയി. പുതിയതായി സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 1,071 പേര്‍ പ്രവാസി തൊഴിലാളികളാണ്. 2,18,047 പേര്‍ക്കാണ് രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 1,94,885 പേര്‍ രോഗമുക്തി നേടി.  22,342 കൊവിഡ് രോഗികളാണ് നിലവില്‍ രാജ്യത്തുള്ളത്. ആശുപത്രിയില്‍ ചികിത്സയിലുള്ള  362 പേരില്‍ 186 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 4,489,530 കൊവിഡ് പരിശോധനകളാണ് ഇതുവരെ രാജ്യത്ത് നടത്തിയിട്ടുള്ളത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും സന്ദേശവുമായി ക്രിസ്മസ്, ആശംസകൾ നേർന്ന് യുഎഇ ഭരണാധികാരികൾ
കുവൈത്തിലെ ഫൈലക ദ്വീപിൽ സുറിയാനി ലിപിയിലുള്ള അപൂർവ്വ പുരാവസ്തുക്കൾ കണ്ടെത്തി